നക്ഷത്രഹോട്ടലിലെ മാനേജരെ മർദിച്ച നാലംഗ സംഘം അറസ്​റ്റിൽ

തൃശൂർ: നഗരത്തിലെ നക്ഷത്ര ഹോട്ടലിലെ ജനറൽ മാനേജരെ മർദിച്ച നാലംഗ സംഘം പിടിയിൽ. പാറളം എലുവത്തിങ്കൽ സണ്ണി (48), അരിമ്പൂർ സ്വദേശികളായ പുത്തൻപീടികയിൽ ആൻറണി (51), കാഞ്ഞിരത്തിങ്കൽ വർഗീസ് (51), കുന്നത്തങ്ങാടി വെളുത്തേലിൽ മനോജ് (38) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ പരിക്കേറ്റ തിരുവനന്തപുരം പട്ടം സ്വദേശി ഉണ്ണിക്കൃഷ്ണൻ സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. വെള്ളിയാഴ്ച പുലർച്ചയായിരുന്നു മദ്യപിച്ചുള്ള സംഘത്തി​െൻറ ആക്രമണം. രണ്ടുപേർക്കു മാത്രം താമസിക്കാൻ അനുവാദമുള്ള മുറിയിൽ രണ്ട്പേർ കൂടി കയറിപ്പറ്റി. മദ്യപിച്ച് ബഹളമുയർന്നതോടെ രണ്ടു പേർ മുറിവിട്ടു പോകണമെന്നു ആവശ്യപ്പെട്ട മാനേജർ ഉണ്ണികൃഷ്ണനെ ക്രൂരമായി മർദിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാർ വിവരമറിയിച്ചതനുസരിച്ച് ഈസ്റ്റ് പൊലീസ് സംഘമെത്തി ഇവരെ പിട‍ിക‍ൂടി. പ്രതികളെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.