കൊടകര: പ്രളയം തകര്‍ത്ത ജീവിതങ്ങളില്‍ മഴയും വെയിലും കൂസാതെ ജീവിതം പെറുക്കി കൂട്ടുന്ന ആക്രി തൊഴിലാളികളുമുണ്ട്. നാടുമുഴുവന്‍ അലഞ്ഞ് ശേഖരിച്ച പഴയ പത്രങ്ങളും നോട്ടുബുക്കുകളും അടക്കം പ്രളയത്തിൽ നശിച്ചതിെൻറ വേദനയിലാണ് കൊടകരയിലെ ആക്രികച്ചവടക്കാരായ തമിഴ്കുടുംബങ്ങള്‍. തുറസായ സ്ഥലത്തും വലിയ ഷെഡുകളിലുമായി സൂക്ഷിച്ചിരുന്ന സാധനങ്ങളാണ് നഷ്ടപ്പെട്ടത്. ഉപയോഗശൂന്യമായ സാധനങ്ങൾ വാങ്ങി തരംതിരിച്ചു വിറ്റ് ഉപജീവനം നടത്തുന്ന നിരവധി തമിഴ് കുടുംബങ്ങളാണ് കൊടകരയിലും പരിസരങ്ങളിലുമുള്ളത്. മിക്കവരും പതിറ്റാണ്ടുകളായി കുടുംബസമേതം ഇവിടെ സ്ഥിര താമസമാക്കിയവരാണ്. കൊടകരയില്‍ സ്വന്തമായി സ്ഥലവും വീടും ഉള്ളവരും ഉണ്ട്. കൊടകര തിരുത്തൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മാരിമുത്തുവിെൻറ ആക്രിസംഭരണ കേന്ദ്രത്തില്‍ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. സമീപത്തെ കുഴിക്കാണി തോട് കവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് കേടായ ടി.വി, ഫാന്‍, ഫ്രിഡ്ജ്, പ്ലാസ്റ്റിക് സാധനങ്ങള്‍, കുപ്പികള്‍, തകരപ്പാട്ടകൾ, ടണ്‍കണക്കിന് പഴയ പത്രങ്ങൾ എന്നിവയാണ് മാരിമുത്തുവിന് നഷ്ടമായത്. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ മകെൻറ പുസ്തകങ്ങളും ലാപ്‌ടോപ്പുകളും ഉള്‍പ്പെടെ വീടിനുള്ളിലുണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും നഷ്ടമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.