ലൈംഗികാതിക്രമങ്ങൾ തുടരാൻ കാരണം കെ. രാധാകൃഷ്ണൻ; നടപടിയെടുക്കണം

തൃശൂർ: വനിത നേതാക്കള്‍ക്കെതിരെ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ എം.എൽ.എമാർവരെ നടത്തുന്ന ലൈംഗികാതിക്രമങ്ങള്‍ തുടരാനുള്ള സാധ്യത ഒരുക്കിയത്, കേന്ദ്ര കമ്മിറ്റിയംഗം കെ. രാധാകൃഷ്ണനാണെന്നും അദ്ദേഹത്തിനെതിരെയാണ് പാര്‍ട്ടി ആദ്യം നടപടി എടുക്കേണ്ടതെന്നും കാണിച്ച് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം െയച്ചൂരിക്ക് അനില്‍ അക്കര എം.എല്‍.എയുടെ കത്ത്. മുന്‍കാലങ്ങളിൽ പി. ശശി മുതല്‍ ഗോപി കോട്ടമുറിക്കല്‍ വരെയുള്ള നേതാക്കള്‍ക്കെതിരെയുയർന്ന ആരോപണങ്ങളിൽ പാര്‍ട്ടി നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍‌ അധികാരത്തില്‍ വന്നതിനു ശേഷം വടക്കാഞ്ചേരിയിൽ നടന്ന പീഡനക്കേസിൽ ആദ്യഘട്ടത്തില്‍ ശരിയായ രീതിയില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും പിന്നീട് കേസ് അട്ടിമറിച്ചത് മുന്‍ സ്പീക്കര്‍കൂടിയായ കെ. രാധാകൃഷ്ണ‍​െൻറ ഇടപെടലാണ്. ഇതാണ് സി.പി.എമ്മിൽ ആര്‍ക്കും ആരെയും പീഡിപ്പിക്കാം എന്ന നിലയില്‍ എത്തിച്ചത്. പി.കെ. ശശി എം.എൽ.എക്കെതിരായ ആരോപണമുയർന്നതിന് ശേഷം ചേർന്ന പാലക്കാട് സി.പി.എം ജില്ല സെക്രേട്ടറിയറ്റ് യോഗത്തിലും കെ. രാധാകൃഷ്ണന്‍ പങ്കെടുത്തിരുന്നു. അതിനുശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും പരാതി ലഭിച്ചിട്ടില്ലെന്ന രാധാകൃഷ്ണ‍​െൻറ വാക്കുകള്‍ വടക്കാഞ്ചേരി കേസി​െൻറ തനിയാവര്‍ത്തനമായിരുന്നെന്നും പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.