എലിപ്പനി: 20പേർക്ക് സ്ഥിരീകരിച്ചു

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന 20പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. 70പേർ രോഗസംശയത്താൽ ആശുപത്രിയിൽ ചികിത്സയിലുണ്ട്. പകർച്ചപ്പനി രോഗികൾക്കായി പ്രത്യേക വാർഡുകൾ ഒരുക്കിയിട്ടുണ്ട്. മുളങ്കുന്നത്തുകാവ്: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ മുണ്ടുമുറുക്കുന്ന സമയത്ത് കിലയിലെ ഉദ്യോഗസ്ഥരുടെ ധൂർത്തും ധാരാളിത്തവും തുടരുന്നു. ചെവവുചുരുക്കി ചെറിയ ഹാളിൽ നടത്താവുന്ന ജനപ്രതിനിധികൾക്കായുള്ള ദ്വിദിന പരിശീലനം നക്ഷത്ര ഹോട്ടലിൽ ഒരുക്കിയത് വിവാദമായിരിക്കുകയാണ്. 13, 14 തീയതികളിൽ തൃശൂരിലെ നക്ഷത്ര ഹോട്ടലിലാണ് കില പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡൻറുമാർ, വൈസ് പ്രസിഡൻറുമാർ, സെക്രട്ടറിമാർ എന്നിവരാണ് ടോട്ടൽ ക്വാളിറ്റി മാനേജ്മ​െൻറ്-ഐ.എസ്.ഒ സർട്ടിഫിക്കേഷൻ എന്ന പേരിലുള്ള പരിശീലനത്തിൽ പങ്കെടുക്കുന്നത്. പങ്കെടുക്കുന്നവർക്കുള്ള താമസവും ഭക്ഷണവും ഇൻറർനാഷനൽ ഹോട്ടലിലെ എ.സി മുറികളിലാണ് ഏർപ്പാട് ചെയ്തിരിക്കുന്നത്. ജനം സംഭാവന നൽകിയും മുണ്ടുമുറുക്കിയുടുത്തും കേരളത്തി​െൻറ പുനഃസൃഷ്ടിക്കായി പ്രവർത്തിക്കുമ്പോൾ, ഉദ്യോഗസ്ഥർ നടത്തുന്ന ധാരാളിത്തം തടയണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യങ്ങളിൽ നടപടി ആവശ്യപ്പെട്ട് തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് പരാതി നൽകാനൊരുങ്ങുകയാണ് ഒരുവിഭാഗം ജീവനക്കാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.