വിവാഹപൂർവ കൗൺസലിങ്

കൊടുങ്ങല്ലൂർ: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അവിവാഹിതരായ യുവതി യുവാക്കൾക്ക് കൗൺസലിങ് സ​െൻററുകൾ ആരംഭിക്കുന്നു. വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി നാലു ദിവസത്തെ സൗജന്യ ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള എട്ട് സെഷനുകൾ അടങ്ങുന്നതാണ് കോഴ്സ്. ശനി, ഞായർ അടക്കമുള്ള അവധി ദിവസങ്ങളിലായാണ് ക്ലാസുകൾ. ജില്ലയിൽ കൊടുങ്ങല്ലൂരിലെ കേന്ദ്രത്തിൽ എട്ടിന് ആരംഭിക്കുന്ന കോഴ്സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫിസിൽ നേരിട്ടോ, 0480 2804859, 94009 76839 എന്നീ ഫോൺ നമ്പറുകളിലോ രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.