യോഗം ചേർന്നു

കൊടുങ്ങല്ലൂർ: എറിയാട് ഗ്രാമപഞ്ചായത്തിൽ എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും . ലഘുലേഖ അടിച്ച് എല്ലാ വീടുകളിലും ബോധവത്കരണത്തിനായി വിതരണം നടത്താൻ തീരുമാനിച്ചു. വെള്ളിയാഴ്ച മുഴുവൻ സ്കൂളുകളിലും സ്പെഷൽ അസംബ്ലി കൂടുവാനും കുട്ടികളെ ബോധവത്കരണം നടത്താനും തീരുമാനിച്ചു. ശനി, ഞായർ ദിവസങ്ങളിൽ എല്ലാ വീടുകളിലും മരുന്നും ലഘുലേഖകളും വിതരണം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു. ഡി.എം.ഒ ഡോ. മിനി, ആർദ്രം ഡോ. സുരേഷ്, പി.എച്ച്.സി സൂപ്രണ്ട് ഡോ. സാനു, ഡോ. ജയാനന്തൻ, കോസ്റ്റൽ സി.ഐ ബിജോയ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.