തൃപ്രയാർ: വലപ്പാട് പുത്തൻ പള്ളി ജമാത്തിെൻറ ഉടമസ്ഥതയിലുള്ള മദ്്റസ കെട്ടിടത്തിെൻറ നിർമാണത്തിലെ അപാകതകൾ എൻജിനീയർ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വഖഫ് ബോർഡ് ഉത്തരവിട്ടു. 2014ൽ നിർമിച്ച മദ്റസ കെട്ടിടത്തിെൻറ വിശദാംശങ്ങൾ 2017 ലെ ഓഡിറ്റിങ്ങിൽപുറത്തു വന്നിരുന്നു. നിർമാണത്തിലെ നിരവധി അപാകതകൾ ഓഡിറ്റർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ പുതിയ വീട്ടിൽ മുഹമ്മദലി അഭിഭാഷകനായ ഷാനവാസ് കാട്ടകത്ത് മുഖേനെ സമർപ്പിച്ച ഹരജിയിലാണ് എൻജിനീയറെക്കൊണ്ട് പരിശോധിപ്പിച്ച് റിപ്പോർട്ട് നൽകാൻ വഖഫ് ബോർഡ് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.