തൃശൂർ: ആഗോളീകരണ യുഗത്തിലെ ചെറുപ്പത്തിന് കുറ്റവും കുറവും ഏറെയായിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ അടയിരിക്കുന്നവർ. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടാതെ സ്വന്തത്തിലേക്ക് ഒതുങ്ങുന്നവരും ആയിരുന്നു അവർ. എന്നാൽ പ്രളയം കോറിയിട്ട നന്മകളിൽ കേരളം ഒന്നായിതിനപ്പുറം ചെറുപ്പത്തിെൻറ വലുപ്പം കാണാമായിരുന്നു. 'കേരള സൈന്യ'ത്തിെനാപ്പം പ്രളയത്തിൽ അകപ്പെട്ടവരുടെ ജീവൻരക്ഷകരായി അവരായിരുന്നു മുമ്പിൽ. പുനരധിവാസ ക്യാമ്പുകളിലും സംഭരണ കേന്ദ്രങ്ങളിലും 50ഉം 75ഉം കിലോ ചാക്കുകൾ ചുമക്കുന്ന അവരെ കണ്ട് അത്ഭുതപ്പെട്ടവർ ഏറെ. രക്ഷാപ്രവർത്തനം, ഭക്ഷണം നൽകുക, ഒറ്റപ്പെട്ടവരെ രക്ഷാകേന്ദ്രത്തിൽ എത്തിക്കുക, വീടുകളുടെ ശുചീകരണം അടക്കമുള്ള പ്രവർത്തനങ്ങൾക്കവർ മാതൃക തീർത്തു. നിലവിൽ ക്യാമ്പുകളിൽ അടക്കം കിറ്റ് ശേഖരണ - വിതരണ പ്രവർത്തനങ്ങൾക്കും അവർ തന്നെയാണ് നേതൃത്വം. കോളജിൽ പഠിക്കുന്ന മുതിർന്ന സഹോദരനൊപ്പം വീട്ടിെല എൽ.പി സ്കൂളിലെ കുട്ടിവരെ രക്ഷാപ്രവർത്തകനും സേവനഭടനുമായി മാറി. പെൺകുട്ടികളും ഇക്കാര്യത്തിൽ ഏറെ മുന്നിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.