കൊടുങ്ങല്ലൂർ: നഗരസഭ കൗൺസിലർമാർ ഒരുമാസത്തെ അലവൻസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. ബുധനാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ചെയർമാൻ മുന്നോട്ടുവെച്ച നിർദേശം കൗൺസിൽ ഐകകണ്ഠ്യേന അംഗീകരിച്ചു. അശോക തിയറ്ററിെൻറ കിഴക്കുഭാഗത്തെ മുസിരിസ് വിസിറ്റിങ് സെൻററിലേക്ക് എൻ.എച്ച് 17മായി ബന്ധപ്പെടുത്തി നിർമാണം പൂർത്തീകരിക്കുന്ന റോഡിന് 'മുസിരിസ് വിസിറ്റർ സെൻറർ റോഡ്' എന്ന് നാമകരണം ചെയ്യാൻ കൗൺസിൽ തീരുമാനിച്ചു. മുസിരിസ് പദ്ധതി എം.ഡിയുടെ അഭ്യർഥനയെ തുടർന്നാണ് തീരുമാനം. ചെയർമാൻ കെ.ആർ. ജൈത്രൻ അധ്യക്ഷതവഹിച്ചു. കെ.എസ്. കൈസാബ്, പി.എൻ. രാമദാസ്, വി.ജി. ഉണ്ണികൃഷ്ണൻ, സി.സി. വിപിൻ ചന്ദ്രൻ, ഗീത, ടി.പി. പ്രഭേഷ്, സി.പി. രമേശൻ, ടി.എസ്. സജീവൻ, പി.ഒ. ദേവസി, ഷീല രാജ് കമൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.