ജില്ലക്ക്​ വേണ്ടത്​ 1,40,276 പാഠപുസ്​തകങ്ങൾ

തൃശൂർ: പ്രളയക്കെടുതിയിൽ ജില്ലയിൽ 16,075 കുട്ടികൾക്കാണ് പാഠപുസ്തകം നഷ്്ടപ്പെട്ടത്. 1,40,276 പുസ്തകങ്ങളാണ് ജില്ലക്ക് ആകെ വേണ്ടത്. ഇതിൽ 10,000 പുസ്തകങ്ങൾ മാത്രമാണ് വിതരണം ചെയ്തത്. ഈ അധ്യയന വർഷം വിതരണം ചെയ്തതിന് ശേഷം 62,558 പാഠപുസ്തകങ്ങൾ ബാക്കിയുണ്ടായിരുന്നു. ഇവയിൽ ധാരാളം പുസ്തകങ്ങൾ വെള്ളപ്പൊക്കത്തിൽ നശിച്ചിട്ടുണ്ട്. എന്നാൽ നശിച്ചത് എത്രയെന്ന് വിദ്യാഭ്യാസ വകുപ്പിന് അറിയില്ല. പുസ്തകങ്ങൾ കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽനിന്ന് ജില്ല പുസ്തക ഡിപ്പോയിൽ എത്തിയിട്ടുണ്ടെങ്കിലും പൂർണമായി ലഭിച്ചിട്ടില്ല. യൂനിഫോം എന്ന് എത്തുമെന്ന കാര്യത്തിലും ഉദ്യോഗസ്ഥർക്ക് വ്യക്തതയില്ല. 11,899 വിദ്യാർഥികൾക്കാണ് യൂനിഫോം നഷ്ടമായതെന്നാണ് കണക്ക്. ജില്ലയിൽ 45 സ്കൂളുകെളയാണ് പ്രളയം ബാധിച്ചത്. 15 സ്കൂൾ കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചു. എന്നാൽ ഇവയുടെ നഷ്ടത്തി​െൻറ വ്യാപ്തി ഇതുവരെ കണക്കാക്കിയിട്ടില്ല. ചാലക്കുടി, മാള മേഖലയിലെ സ്കൂളുകൾക്കാണ് കൂടുതൽ നാശനഷ്ടം ഉണ്ടായത്. ഒപ്പം ചേർപ്പ് എട്ടുമനയോട് ചേർന്ന മേഖലകളിലെ സ്കൂളുകളെയും പ്രളയം ബാധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.