കൊടുങ്ങല്ലൂർ: വെൽഫെയർ പാർട്ടി എസ്.പുരം പഞ്ചായത്ത് കമ്മിറ്റി പ്രദേശത്തെ പ്രളയ ദുരിതർക്ക് വസ്ത്ര-ഭക്ഷണ കിറ്റുകൾ നൽകി. 200 കുടുംബങ്ങൾക്ക് വസ്ത്രങ്ങളും 125 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക് അംഗം സഈദ സുലൈമാൻ ഉദ്ഘാടനം ചെയ്തു. പിപിൾസ് ഫൗണ്ടേഷൻ ഏരിയ ചെയർമാൻ ഇ.എ. അബ്ദുൽ ഹമീദ് അധ്യക്ഷതവഹിച്ചു. തണൽ പാലിയേറ്റിവ് കോഒാഡിനേറ്റർ അശറഫ്, മെസേജ് വെൽഫെയർ സൊസൈറ്റി പ്രസിഡൻറ് അബ്ദുസ്സലാം കണ്ണെഴുത്ത്, ഹിറാ മസ്ജിദ് ഖത്തീബ് ഗഫൂർ മൗലവി, നജീബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇബ്രാഹിം സ്വാഗതവും ട്രഷറർ മുഹമ്മദ് നന്ദിയും പറഞ്ഞു. അമീർ പതിയാശ്ശേരി, മുഹമ്മദ് ഫൈസൽ, മനനാഫ് അമ്പലകുളത്ത്, അബ്ദുൽ റഷീദ്, നസീർ, ലത്തീഫ്, സിറാജ്, അൻവർ, ബക്കർ, സെയ്തു, വനിതാവിങ് പ്രസിഡൻറ് ബേബി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.