ഇരിങ്ങാലക്കുട: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടതിരിഞ്ഞി സര്‍വിസ് സഹകരണബാങ്ക് അധ്യാപക ദിനത്തില്‍ പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങള്‍ക്ക് നോട്ട് പുസ്തകങ്ങളും ഉച്ചഭക്ഷണ സാധനങ്ങളും വിതരണം ചെയ്തു. എടതിരിഞ്ഞി സെൻറ് മേരീസ് എല്‍.പി സ്കൂളില്‍ ബാങ്ക് പ്രസിഡൻറ് പി. മണി, പ്രധാനാധ്യാപിക സിസ്റ്റര്‍ മേരീസിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.കെ. സുരേഷ്ബാബു, ഇ.കെ. ബാബുരാജ്, എ.കെ. മുഹമ്മദ്, ഷീജ ഗ്രിനോള്‍, വത്സല വിജയന്‍, പി.സി. വിശ്വനാഥന്‍, സിന്ധു പ്രദീപ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.