ദുരിതാശ്വാസത്തിന് കുടുംബം മുഴുവൻ കൈകോർക്കുന്നു

കരൂപ്പടന്ന: പ്രളയം തുടങ്ങിയ ആഗസ്റ്റ് 15 മുതൽ ദുരിതാശ്വാസ -രക്ഷാപ്രവർത്തനങ്ങളിൽ കൈകോർത്തിരിക്കുകയാണ് ഒരു കുടുംബം. പൊതുമരാമത്ത് വകുപ്പിൽ ടെക്നിക്കൽ സ്റ്റാഫ് ആയ വെള്ളാങ്ങല്ലൂർ വെളയനാട് എ.എസ്. ജലീലും ഭാര്യ സമീറയും മകൾ എൽ.എൽ.ബി വിദ്യാർഥിനിയും ജി.ഐ.ഒ സംസ്ഥാന സമിതി അംഗവുമായ തമന്ന സുൽത്താനയും ഡിപ്ലോമ വിദ്യാർഥികളായ ഹിലാൽ അഹമ്മദ്, ഹാബീൽ ഹുസൈൻ എന്നിവരാണ് ദുരിതാശ്വാസത്തിന് ഓടിയെത്തുന്നത്. ആൺമക്കൾ രണ്ടു പേരും വെള്ളം കയറി തുടങ്ങിയ ദിവസം മുതൽ വഞ്ചിയിലും ബോട്ടിലുമായി രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. സെമീറയും തമന്നയും ക്യാമ്പുകളിൽ വൈദ്യ സഹായം സംഘടിപ്പിക്കാനും ഭക്ഷണവും വസ്ത്രവും എത്തിക്കുന്നതിൽ മുഴുകി. പൊതുപ്രവർത്തകൻ കൂടിയായ ജലീലും സുഹൃത്തുക്കളും തങ്ങളുടെ ബന്ധങ്ങൾ ഉപയോഗപ്പെടുത്തിയാണ് സാധന സാമഗ്രികൾ സംഘടിപ്പിച്ച് രൂക്ഷമായ പ്രളയക്കെടുതി ഉണ്ടായ പറവൂർ, വി.പി തുരുത്ത്, താണിശ്ശേരി ഭാഗങ്ങളിലും വെള്ളാങ്ങല്ലൂർ പഞ്ചായത്തി​െൻറ വിവിധ ഭാഗങ്ങളിലും വിതരണം ചെയ്തത്. കഴിഞ്ഞ ദിവസം കരൂപ്പടന്ന ജെ ആൻഡ് ജെ. സ്കൂളിൽ നടത്തിയ പരിപാടിയിൽ ഈ കുടുംബത്തെ ആദരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.