തൃശൂർ: ജില്ലയിലെ വിവിധ ആശുപത്രികളിൽനിന്ന് ബുധനാഴ്ച 1337 പനിയാണ് റിപ്പോർട്ട് ചെയ്തത്. ആളൂരിൽനിന്ന് ഒരു എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി ബോധവത്കരണം ഫലം ചെയ്തതിെൻറ ലക്ഷണമായി രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ കുറവുവന്നു. വെള്ളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിൽ മാലിന്യം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുന്നതിനും കുടിവെള്ള സ്രോതസ്സുകളിലും പൊതു സ്ഥലങ്ങളിലും അണുനശീകരണം നടത്തി രോഗങ്ങൾ വരുന്നത് തടയുന്നതിനുമായി ആരോഗ്യവകുപ്പ് നേരേത്ത തന്നെ കർമപദ്ധതി തയാറാക്കിയിരുന്നു. വാക്-ഇൻ ഇൻറർവ്യൂ തൃശൂർ: ആരോഗ്യവകുപ്പിൽ ഒഴിവുള്ള ഡോക്ടർമാരെ (അലോപ്പതി) നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന് തൃശൂർ സെൻറ് തോമസ് കോളജിന് സമീപമുള്ള ജില്ല മെഡിക്കൽ ഓഫിസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.