ജീവന്‍ലാലിന്​ സസ്‌പെൻഷൻ

ഇരിങ്ങാലക്കുട: സ്ത്രീ പീഡന ആരോപണത്തിൽപെട്ട ഡി.വൈ.എഫ്.ഐ നേതാവ് ആര്‍.എല്‍. ജീവന്‍ലാലിനെ പ്രാഥമികാംഗത്വത്തില്‍നിന്ന് ഒരു വര്‍ഷത്തേക്ക് സി.പി.എം സസ്‌പെൻഡ് ചെയ്തു. മറ്റ് സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കിയതായി പാർട്ടി ഇരിങ്ങാലക്കുട ഏരിയ നേതൃത്വം അറിയിച്ചു. ഡി.വൈ.എഫ്.ഐ വനിത നേതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണ ഭാഗമായാണ് നടപടി. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് പ്രവേശനം ലഭിക്കാൻ എത്തിയ യുവതി തിരുവനന്തപുരം സെക്രേട്ടറിയറ്റിന് സമീപത്തെ എം.എല്‍.എ ഹോസ്റ്റലില്‍ തങ്ങിയപ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജീവന്‍ലാലും അവിടെ ഉണ്ടായിരുന്നു. നാട്ടിലേക്ക് തിരിച്ചുവരാനായി ബാഗ് എടുക്കാൻ ചെന്നപ്പോൾ അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ജൂലൈ 11ന് ആണ് സംഭവം. ഡി.വൈ.എഫ്.ഐ ബ്ലോക്ക് -സി.പി.എം ഏരിയ കമ്മിറ്റികൾക്ക് പരാതി നല്‍കിയിട്ടും നടപടി ഇല്ലാതെ വന്നപ്പോഴാണ് യുവതി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.