സി.പി.ഐ (എം.എൽ) റെഡ് സ്​റ്റാർ സംസ്​ഥാന സമ്മേളനം

തൃശൂർ: സെപ്റ്റംബർ 11, 12, 13 തീയതികളിൽ തൃശൂരിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 11ന് വൈകീട്ട് അഞ്ചിന് തൃശൂർ ജവഹർ ബാലഭവനിൽ പ്രതിനിധി സമ്മേളനം സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി കെ.എൻ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 12ന് വൈകീട്ട് നാലിന് കേരള സാഹിത്യ അക്കാദമിയിൽ 'ഇടതുപക്ഷവും ജനകീയ ബദലും' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കെ.എൻ. രാമചന്ദ്രൻ, കെ.എസ്. ഹരിഹരൻ, എം. ഗീതാനന്ദൻ, ഡോ. ആസാദ്, ഡോ. കെ.എൻ. അജോയ്കുമാർ, സുരേഷ് കീഴാറ്റൂർ, കെ.കെ.എസ്. ദാസ്, ഡോ. പി.എസ്. ബാബു, ഡോ. പി.ജെ. ജെയിംസ് എന്നിവർ പങ്കെടുക്കും. നവംബർ 26 മുതൽ ബംഗളൂരുവിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധികളെയും തെരഞ്ഞെടുക്കും. വാർത്തസമ്മേളനത്തിൽ കേന്ദ്രകമ്മിറ്റിയംഗം പി.എൻ. േപ്രാവിൻറ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജേഷ് അപ്പാട്ട്, ജില്ല സെക്രട്ടറി കെ.വി. പുരുഷോത്തമൻ, സംസ്ഥാന സമിതിയംഗം സി.എ. ഹസീന, സ്വാഗത സംഘം ജനറൽ കൺവീനർ കെ. ശിവരാമൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.