പുത്തൻവേലിക്കരയിൽ 30 അംഗൻവാടികളുടെ പുനഃസ്ഥാപന പ്രവർത്തനവുമായി 'ഗ്രാമിക'

കൊടുങ്ങല്ലൂർ: പ്രളയബാധിതപ്രദേശമായ പുത്തൻവേലിക്കര പഞ്ചായത്തിലെ 30 അംഗൻവാടികളുടെ പുനഃസ്ഥാപന പ്രവർത്തനം നടത്തി 'ഗ്രാമിക'. കൊടുങ്ങല്ലൂർ എം.ഇ.എസ് അസ്മാബി കോളജി​െൻറയും പശ്ചിമഘട്ട വേഴാമ്പൽ ഫൗണ്ടേഷ‍​െൻറയും നേതൃത്വത്തിലാണ് ഗ്രാമിക സാമൂഹിക സുരക്ഷ സേവന പദ്ധതിയുടെ ഭാഗമായി പ്രവർത്തനങ്ങൾ നടത്തിയത്. കോളജിലെ സന്നദ്ധപ്രവർത്തകരായ 500ൽ അധികം വിദ്യാർഥികൾ ഇതിൽ പങ്കാളികളായി. അംഗൻവാടികൾ ശുചിയാക്കി പൂർണമായി പ്രവർത്തനക്ഷമമാക്കി. 512 പ്രീസ്കൂൾ കുട്ടികൾക്ക് വസ്ത്രവും പാഠനോപകരണവും കളിപ്പാട്ടവും ഭക്ഷ്യസാധനങ്ങളും കുടിവെള്ളവും അംഗൻവാടികൾക്കാവശ്യമായ സ്റ്റേഷനറി സാധനങ്ങളും വിതരണം ചെയ്തു. പഞ്ചായത് പ്രസിഡൻറ് പി.വി. ലാജു അധ്യക്ഷതവഹിച്ചു. പറവൂർ തഹസീൽദാർ എം.എച്ച്. ഹരീഷ്, കെ.പി. മധു, ത്രിതല പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ഷൈല, ഷീന സെബാസ്റ്റ്യൻ, കെ.എ. ബിജു, എം.പി. ജോസ്, എന്നിവരും അസ്മാബി കോളജ് പ്രിൻസിപ്പൽ ഡോ. അജിംസ് പി.മുഹമ്മദ്, സെക്രട്ടറി അബ്ദുസ്സലാം എന്നിവർ പങ്കെടുത്തു. സന്നദ്ധ പ്രവർത്തകരായ ഗ്ലാഡ്വിൻ ആൻറണി, വിൽസൺ ഗബ്രിയേൽ, വി.എ. സിനോജ്, രഞ്ജിത് എന്നിവർ നേതൃത്വം നൽകി. പുത്തൻവേലിക്കര പഞ്ചായത്ത് എട്ടാം വാർഡിലെ 58 വീടുകളുടെ പുനരധിവാസ കിറ്റ്, സമ്പൂർണ സർവേ ഫോം എന്നിവ എം.ഇ.എസ്. അസ്മാബി കോളജ് സെക്രട്ടറിയും കറസ്പോണ്ടൻറുമായ അബ്ദുൽ സലാം, തഹസിൽദാർ എം.എച്ച്. ഹരീഷ്, എസ്.ഐ. ഷിബു, ഡോ. കെ.എച്ച്. അമിതാബച്ചൻ എന്നിവർ നൽകി. 30 അങ്കൻവാടികൾക്ക് സിനിമതാരങ്ങളും അൻപോട് കൊച്ചി വളൻറിയറുമായ പൂർണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവർ വിതരണം ചെയ്തു. പഞ്ചായത്തിലെ 30 അംഗൻവാടികളിൽ 17 അംഗൻവാടികളും പ്രളയത്തിൽ മുങ്ങിപ്പോയതാണ്. മൂന്ന് അംഗൻവാടികളിൽ ക്യാമ്പുകൾ നടത്തി. എല്ലാ അംഗൻവാടിയിലെ കുട്ടികളും പ്രളയബാധിത പ്രദേശത്തുള്ളവരാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.