അധ്യാപക ദിനാചരണം

പെരുമ്പിലാവ്: അൻസാർ സ്കൂൾ ഓഫ് സ്പെഷൽ എജുക്കേഷനില വിദ്യാർഥികൾ അധ്യാപകർക്കൊപ്പം അധ്യാപക ദിനം ആഘോഷിച്ചു. സ്കൂൾ ലീഡർ ഹിജാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ലത ബാലകൃഷ്ണൻ അധ്യാപകദിന സന്ദേശം നൽകി. കുട്ടികളുടെ മേൽനോട്ടത്തിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടി നടന്നു. വിദ്യാർഥികൾ അധ്യാപകർക്ക് പൂക്കളും ഗ്രീറ്റിങ് കാർഡുകളും സമ്മാനിച്ചു. വയനാടിന് ഉടുപ്പുകൾ സമ്മാനിച്ച് എസ്.െഎ.ഒ പെരുമ്പിലാവ്: പ്രളയ ദുരിതത്തിൽപെട്ടവരെ സഹായിക്കാനായി പെരുമ്പിലാവ് എസ്.െഎ.ഒ യൂനിറ്റ് ശേഖരിച്ച രണ്ടുലക്ഷം രൂപയുടെ വസ്ത്രങ്ങളും കിടക്കകളും വയനാട്ടിലെത്തിച്ചു. തുടർന്ന് വെൽഫെയർ പാർട്ടി വയനാട് ജില്ല സമിതിക്ക് കൈമാറി. വെൽഫെയർ പാർട്ടി അഖിലേന്ത്യ പ്രസിഡൻറ് ഡോ. എസ്.ക്യു.ആർ. ഇല്യാസ്, എസ്.െഎ.ഒ പെരുമ്പിലാവ് യൂനിറ്റ് അംഗം ഹനാൻഷായിൽനിന്ന് സാധനങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അധ്യക്ഷതവഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി കെ. അംബുജാക്ഷൻ, ജില്ല പ്രസിഡൻറ് വി. മുഹമ്മദ് ഷരീഫ്, ജന. സെക്രട്ടറി ബിനു വയനാട് എന്നിവർ സംസാരിച്ചു. എസ്.െഎ.ഒ പ്രവർത്തകരായ അൻഷദ് അലി, മുഹമ്മദ് അമ്മാർ, മുഹമ്മദ് ഹാഷിം, എം.എച്ച്. ഫഹീം, ഹസനുൽ ബന്ന, ഫാരിസ് ജലീൽ, മുഹമ്മദ് റസീൽ, ജമാഅത്തെ ഇസ്ലാമി പ്രവർത്തകരായ ഹമീദ് പട്ടിശ്ശേരി, എ.കെ. അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.