സ്വന്തം മാലിന്യം നീക്കാൻ സംവിധാനം ഒരുക്കാതെ നഗരസഭ

കുന്നംകുളം: ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ ശുചിമുറിയിൽനിന്നുള്ള മാലിന്യം പുറത്തേക്ക് ഒഴുകുന്നു. ഈ പരിസരത്താണ് ഭക്ഷ്യ വസ്തുക്കൾ വറുത്ത് വിൽക്കുന്ന കടകളും വഴിയോര കച്ചവടക്കാരുമുള്ളത്. സെപ്റ്റിക് ടാങ്കിനു തൊട്ടടുത്തായി വാട്ടർ ടാങ്കും സ്ഥിതി ചെയ്യുന്നു. നഗരസഭ ബസ്സ്റ്റാൻഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കോളജിലേക്കുള്ള വെള്ളം ശേഖരിക്കുന്നത് ഈ ടാങ്കിലാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഇതുമൂലം പൊതുജനങ്ങൾക്ക് ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. സംസ്ഥാനമാകെ മാലിന്യം കൊണ്ടുള്ള രോഗങ്ങൾ വർധിക്കുന്ന കാലഘട്ടത്തിൽ അശാസ്ത്രീയമായ രീതിയിൽ നിർമിച്ച സെപ്റ്റിക് ടാങ്ക് നഗരസഭക്ക് തലവേദനയായിരിക്കുകയാണ്. ടാങ്കിനു മുകളിൽ തകർന്ന സ്ലാബുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ശാശ്വത പരിഹാരം കാണാത്തതുമൂലം സമീപ കച്ചവടക്കാരും ഏറെ ദുരിതത്തിലാണ്. ലക്ഷങ്ങൾ െചലവഴിച്ച് കംഫർട്ട് സ്റ്റേഷൻ നവീകരിച്ചുവെങ്കിലും സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി നിർമിക്കാൻ അധികാരികൾ തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.