കുളം നിറയെ മാലിന്യം; തോണിക്കടവിൽ രോഗ ഭീതി

വടക്കേക്കാട്: പ്രളയാനന്തരം പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ വടക്കേക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രം ബോധവത്കരണവും ജലശുചീകരണവും നടത്തുന്നതിനിടെ കുളത്തിലെ മാലിന്യം രോഗം പടർത്തുമോയെന്ന ഭീതിയിൽ വൈലത്തൂർ തോണിക്കടവ് വാസികൾ. ഇവിടെയുള്ള സ്വകാര്യ കുളത്തിലാണ് മാംസാവശിഷ്ടങ്ങൾ ഉൾപ്പെെട മാലിന്യം നിറഞ്ഞ് ദുർഗന്ധം പരക്കുന്നത്. വെള്ളം ഉപയോഗിച്ചാൽ ചൊറിച്ചിൽ അനുഭവപ്പെടുന്നതായി പരിസരവാസികൾ പറഞ്ഞു. മാലിന്യം നീക്കാൻ നടപടി എടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.