കശ്​മീരിൽ ബാലികയെ കൂട്ടബലാത്സംഗം ചെയ്​തു കൊന്ന്​ കണ്ണ്​ ചൂഴ്​ന്നെടുത്തു

ശ്രീനഗർ: കശ്മീരിലെ ബാരാമുല്ലയിൽ ഒമ്പതുവയസ്സുകാരിയെ അർധസഹോദരനും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കി കത്തിച്ചു. പെൺകുട്ടിയുടെ പിതാവി​െൻറ ആദ്യഭാര്യയുടെ നിർദേശ പ്രകാരം ഇവരുടെ കൺമുന്നിലാണ് കൃത്യം നടന്നത്. പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കണ്ണുകൾ ചൂഴ്ന്നെടുത്ത് മൃതദേഹം ആസിഡൊഴിച്ച് കരിച്ച് വനമേഖലയിൽ തള്ളുകയായിരുന്നു. സംഭവത്തിൽ പിതാവി​െൻറ ആദ്യ ഭാര്യയും ഇവരുടെ 14 വയസ്സുള്ള മകനും ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ആഗസ്റ്റ് 24ന് കാണാതായ പെൺകുട്ടിയുടെ ഭാഗികമായി കരിഞ്ഞ് വികൃതമാക്കപ്പെട്ട മൃതദേഹം ഞായറാഴ്ച രാത്രിയാണ് പൊലീസ് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൃത്യം സംബന്ധിച്ച വിവരം പുറത്തുവന്നതെന്ന് ബാരാമുല്ല സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ മീർ ഇംതിയാസ് ഹുസൈൻ പറഞ്ഞു. അന്വേഷണ സംഘം പെൺകുട്ടിയുടെ പിതാവി​െൻറ ആദ്യഭാര്യയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്. ഭർത്താവ് കൂടുതൽ സമയം രണ്ടാം ഭാര്യക്കും മകൾക്കും ഒപ്പം ചെലവഴിക്കുന്നതിൽ ആദ്യഭാര്യക്ക് വിരോധമുണ്ടായിരുന്നു. ഇയാൾ കൊല്ലപ്പെട്ട പെൺകുട്ടിയെ മറ്റു മക്കളേക്കാൾ ഇഷ്ടപ്പെടുന്നതും ആദ്യഭാര്യയെ ചൊടിപ്പിച്ചു. തുടർന്ന് ഇവർ പെൺകുട്ടിയെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നു. പെൺകുട്ടിയെ തന്ത്രത്തിൽ ഇവർ വനപ്രദേശത്ത് എത്തിക്കുകയും മകനോടും സുഹൃത്തുക്കളോടും ബലാത്സംഗം ചെയ്തു കൊല്ലാൻ നിർദേശിക്കുകയുമായിരുന്നത്രേ. ശേഷം ഇവർ പെൺകുട്ടിയെ കഴുത്തു ഞെരിച്ച് കൊല്ലുകയും മകൻ കോടാലികൊണ്ട് തലവെട്ടിപ്പൊളിക്കുകയുമായിരുന്നു. മക​െൻറ സുഹൃത്തായ 19കാരനാണ് കത്തികൊണ്ട് പെൺകുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുത്തത്. പിന്നീട് ആഡിഡ് മൃതദേഹത്തിൽ ഒഴിച്ച് കരിച്ചശേഷം കുറ്റിക്കാട്ടിൽ തള്ളുകയുമായിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കോടാലി, കത്തി, ആസിഡ് എത്തിച്ച പ്ലാസ്റ്റിക് കാൻ എന്നിവ പൊലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.