തൃശൂർ: വനിത ശിശു വികസന വകുപ്പ്, ജില്ല മാനസികാരോഗ്യ പദ്ധതി, നിംഹാന്‍സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്ക് നടപ്പാക്കിയ മാനസികാരോഗ്യ-സാമൂഹിക പിന്തുണ നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടം സമാപിച്ചു. 14,690 പേരുമായി വളൻറിയര്‍മാര്‍ കൂടിക്കാഴ്ച നടത്തി. 2010 പേര്‍ക്ക് നേരിട്ട് കൗണ്‍സലിങ് നല്‍കി. 1851 വീടുകളും 21 സ്‌കൂളുകളും മൂന്നുശിശുസംരക്ഷണ കേന്ദ്രങ്ങളും സന്ദര്‍ശിച്ചു. 54 വളൻറിയര്‍മാരുടെ നേതൃത്വത്തിലായിരുന്നു പ്രവര്‍ത്തനം. സമാപന പരിപാടിയില്‍ അസിസ്റ്റൻറ് കലക്ടര്‍ പ്രേംകൃഷ്ണന്‍ എസ്. മുഖ്യപ്രഭാഷണം നടത്തി. വളൻറിയര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. ജില്ല ശിശു സംരക്ഷണ ഓഫിസര്‍ കെ.ജി. രാഗപ്രിയ അധ്യക്ഷത വഹിച്ചു. ജില്ല മാനസികാരോഗ്യ പരിപാടി നോഡല്‍ ഓഫിസര്‍ കെ.പി. തോമസ് അവലോകനം നടത്തി. നിംഹാന്‍സ് പ്രോജ്ക്ട കോ ഓഡിനേറ്റര്‍ അലീന മത്തായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സോഷ്യല്‍ വര്‍ക്കര്‍ എം.സി. ഹരീഷ് നന്ദി പറഞ്ഞു. ജില്ലയില്‍ 59 ക്യാമ്പുകള്‍ തൃശൂര്‍: ജില്ലയില്‍ ആകെ 59 ദുരിതാശ്വാസക്യാമ്പുകളാണുള്ളത്. 725 കുടുംബങ്ങളിലായി 2170 പേര്‍ വിവിധ ക്യാമ്പുകളില്‍ താമസിക്കുന്നു. ധനസഹായം തൃശൂർ: പിന്നാക്കവിഭാഗത്തില്‍ ഉള്‍പ്പെട്ടവരും കുടുംബവാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ അധികരിക്കാത്തവരും പരമ്പരാഗതമായി ബാര്‍ബര്‍ തൊഴിലില്‍ ഏര്‍പ്പെട്ടവർക്ക് തൊഴില്‍ അഭിവൃദ്ധിപ്പെടുത്താൻ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 0495 -2377786.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.