മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്

ചാലക്കുടി: ട്രാംവേ റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്. ചാലക്കുടി സ്വദേശികളായ യദു, ആൻജോസ്, ജിജോ, ആകാശ്, തമിഴനാട് സ്വദേശിയായ രജീത്ത് എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി പത്തിന് സുഹൃത്തി​െൻറ വിവാഹ പാർട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. ഒരാൾ റോഡ് മുറിച്ചുകടക്കുന്നതുകണ്ട് വെട്ടിക്കാൻ ശ്രമിക്കവെയാണ് അപകടം. പരിക്കേറ്റവരെ സ​െൻറ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.