വടക്കാഞ്ചേരി: ശാരീരിക വൈകല്യമുള്ള പെൺമക്കളെ വാർധക്യം കീഴ്പ്പെടുത്തിയ ശരീരം വെച്ച് എത്ര കാലം പരിപാലിക്കാമെന്ന് ആമിനക്ക് അറിയില്ല. സ്വന്തം വീടാണെങ്കിൽ മണ്ണിടിച്ചിൽ മേഖലയിലാണ്. ബന്ധുവീട്ടിൽ എത്ര കാലം തുടരാനാകുമെന്ന ആശങ്കയിലാണവർ. വടക്കാഞ്ചേരി നഗരസഭയിലെ ഒമ്പതാം ഡിവിഷനിൽ ഇരട്ടകുളങ്ങര എച്ച്.എം.സി നഗറിൽ ഗവ. ആയുർവേദ ആശുപത്രിക്ക് സമീപമാണ് എളളാട്ടുപീടികയിൽ ആമിനയും (77), മക്കളായ സുബൈദ, െഎഷ, ഹാജറു എന്നിവരും താമസിച്ചിരുന്നത്. അന്ധരാണ് സുബൈദയും (51), െഎഷയും (49). ബധിരയും മൂകയുമാണ് ഹാജറു (47). ഉരുൾപൊട്ടലിനെത്തുടർന്ന് വീടിെൻറ പുറകിലെ കുന്ന് ഇടിഞ്ഞുവീഴാറായ നിലയിലാണ്. ആഗസ്റ്റ് 15നായിരുന്നു രക്ഷാപ്രവർത്തനത്തിെൻറ ഭാഗമായി നാട്ടുകാർ കുടുംബത്തെ മാറ്റിപ്പാർപ്പിച്ചത്. മൂന്നാഴ്ച പിന്നിട്ടു കഴിഞ്ഞു. വീടിന് പിറകിൽ വന്നടിഞ്ഞ മണ്ണ് നീക്കിയിട്ടില്ല. അത് നീക്കി വീണ്ടും ആ വീട്ടിലെത്താമെന്ന പ്രതീക്ഷയിലാണ് ആമിന. ബന്ധുവീട്ടിലാണെങ്കിലും അന്ധരായ മക്കളെയാണ് ആശങ്കയിലാക്കിയത്. അവർക്ക് ദിശ മനസ്സിലാക്കി പെരുമാറാനാകുന്നില്ലെന്ന് ആമിന ആകുലപ്പെടുന്നു. ഭർത്താവ് മരിച്ച ശേഷം സർക്കാറിൽ നിന്നുള്ള േക്ഷമപെൻഷനും വീട്ടുജോലിയിൽനിന്ന് കിട്ടുന്ന തുച്ഛ വരുമാനവുമായിരുന്നു ഇവരുടെ നീക്കിയിരിപ്പ്. പക്ഷേ കുറച്ചുകാലമായി അവശത കാരണം വീട്ടുജോലിക്ക് പോകാനാകുന്നില്ല. ജീവിതത്തിൽ കൈത്താങ്ങാകാൻ സഹായഹസ്തവുമായി മനുഷ്യ സ്നേഹികൾ വരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.