ധനസഹായ വിതരണം ദ്രുതഗതിയിൽ - കലക്​ടർ

തൃശൂർ: പ്രളയത്തെ തുടർന്ന് വീട് വാസയോഗ്യമല്ലാതായവർക്ക് 10,000 രൂപ ധനസഹായം വിതരണം ദ്രുതഗതിയിൽ നടക്കുന്നതായി കലക്ടർ ടി.വി. അനുപമ അറിയിച്ചു. കിട്ടാനുള്ളവർക്ക് തുക ഉടൻ തന്നെ കൈമാറും. താലൂക്കുകളിൽ പത്തിലധികം പേരെ വിവരശേഖരണത്തിനും നാലു പേരെ കൈമാറ്റത്തിനുമായി നിയോഗിച്ചിട്ടുണ്ട്. അനർഹർ കടന്നു കൂടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാലാണ് പണം ലഭിക്കാൻ സമയമെടുക്കുന്നതെന്നും അനർഹരായവർ ധനസഹായത്തിന് അപേക്ഷിക്കുന്നത് കുറ്റകരമാണെന്നും കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.