മാളയെ മുക്കിയത് ചാലക്കുടിപ്പുഴക്ക് വൈന്തലയിലുണ്ടായ ദിശമാറ്റം

മാള: മാളയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളെ തകർത്ത് പുഴവെള്ളം എത്താനുള്ള കാരണം ചാലക്കുടി പുഴ ദിശമാറി ഒഴുകിയത്. പെരിങ്ങൽകുത്തിൽനിന്ന് അതിരപ്പിള്ളി വഴി ഒഴുകിയെത്തിയ പ്രളയജലം കാടുകുറ്റി പഞ്ചായത്തിലെ വൈന്തലയിലാണ് ദിശമാറിയത്. ഈ ഭാഗത്താണ് തൈക്കൂട്ടം തൂക്കുപാലം. വൻമരങ്ങൾവന്ന് പാലത്തിൽ അടിഞ്ഞതോടെ ഒഴുക്കി​െൻറ ദിശ മാറി. മരങ്ങൾ അടിഞ്ഞതോടെ ശക്തമായ ഒഴുക്കി​െൻറ ഗതി മാറിയതായി നിവാസികൾ പറഞ്ഞു. കരകവിഞ്ഞ് വൈന്തല പമ്പിങ് സ്റ്റേഷനിലെ വിവിധ വഴികളിലൂടെ ഒഴുകി. അന്നമനട പഞ്ചായത്തിലെ കരിക്കാട്ട്ചാൽ എക്കാട്ടിത്തോട് വഴി വെള്ളമെത്തി. കൊടവത്തുകുന്ന് ചാലക്കുടി റോഡ് ഇതോടെ പിളർത്തു. ഇവിടെ രണ്ട് കിടങ്ങുകൾ രൂപപ്പെട്ടു. ഇവിടെനിന്നാണ് മാള ചാലൽ വഴി ടൗണിലേക്ക് വെള്ളം എത്തിയത്. രണ്ട് ദിവസത്തിനകം തൈക്കൂട്ടം തൂക്കുപാലം തകർന്നു. കാടുകുറ്റി, അന്നമനട, കുഴൂർ, പാറക്കടവ്, പുത്തൻവേലിക്കര എന്നിവയാണ് പുഴയോര പഞ്ചായത്തുകൾ. മാള, പുത്തൻചിറ, പൊയ്യ പഞ്ചായത്തുകൾ ചാലക്കുടി പുഴയുടെ തീരത്തുനിന്ന് പത്ത് കീലോമീറ്ററിലധികം ദൂരെയാണുള്ളത്. വൈന്തലയിൽ പുഴ ദിശമാറിയത് ദൃശ്യമാണ്. കരയുടെ ഗണ്യമായ ഭാഗം തകർന്നിട്ടുണ്ട്. കാടുകുറ്റി പഞ്ചായത്തിലെ വൈന്തല - കാടുകുറ്റി തൂക്കുപാലം തകർന്നത് തീരാനഷ്ടമാണ്. വിദ്യാർഥികളുൾപ്പെടെ നിരവധി പേരാണ് ഈ പാലം ഉപയോഗപ്പെടുത്തിയിരുന്നത്. അടിയന്തര ഘട്ടങ്ങളിൽ കെ.എസ്.ഇ.ബി ജീവനക്കാർ ഓടിയെത്തിയിരുന്നതും തൂക്കുപാലം വഴിയാണ്. പാലത്തിൽ കുരുങ്ങിയ മരങ്ങൾ നീക്കിയിട്ടുണ്ട്. പാലം മുറിഞ്ഞു പോയതിനാൽ യാത്ര ചെയ്യാനാവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.