അരിവിതരണത്തിൽ അപാകത; പരിഹരിച്ചെന്ന് എ.ഇ.ഒ

ചെന്ത്രാപ്പിന്നി: ഓണത്തിന് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന അരി വിതരണം ചെയ്തതില്‍ അപാകതയെന്ന് പരാതി. എടത്തിരുത്തി സ​െൻറ്‌ ആന്‍സ് സ്കൂളില്‍ അഞ്ചു കിലോക്ക് പകരം മൂന്നര കിലോ നല്‍കിയെന്നാണ് പരാതി വ്യാപകമായത്. പരാതി ശ്രദ്ധയിൽപ്പെട്ട വലപ്പാട് എ.ഇ.ഒ സ്കൂളില്‍ നേരിട്ടെത്തി വിശദീകരണം തേടി. അരി ഭാരം കുറഞ്ഞതായി അനുഭവപ്പെട്ട രക്ഷിതാക്കള്‍ കടയിലെത്തി തൂക്കം നോക്കിയപ്പോഴാണ് കുറവ് മനസ്സിലായത്. സ്കൂളിലെ ത്രാസ് തകരാറില്‍ ആണെന്നും ആദ്യം തൂക്കി നല്‍കിയ അരി കൂടിപ്പോയതിനാല്‍ ബാക്കിയുള്ളവര്‍ക്ക് കുറച്ച് നല്‍കേണ്ടി വരികയായിരുന്നു എന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. എന്നാല്‍, പരാതി വ്യാപകമായ പാശ്ചാത്തലത്തില്‍ അരി കുറഞ്ഞുപോയ കുട്ടികള്‍ക്ക് ബാക്കി നല്‍കാന്‍ സ്കൂള്‍ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 200 കിലോഗ്രാം അരിയുടെ കുറവാണ് പരിഹരിക്കാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.