നാടിെൻറ രക്ഷകർക്ക് ആദരം

വാടാനപ്പള്ളി: പ്രളയത്തിൽ നടുവിൽക്കരയിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യക്തികൾക്കും ക്ലബുകൾക്കും ബി.വി.എൽ.പി സ്കൂൾ പി.ടി.എയുടേയും മാനേജ്മ​െൻറി​െൻറയും നേതൃത്വത്തിൽ സ്നേഹാദരം ഒരുക്കി. വെള്ളം കയറിയതോടെ വഞ്ചികളിൽ പോയാണ് മരണത്തോട് മല്ലടിച്ചവരെ രക്ഷപ്പെടുത്തി ക്യാമ്പുകളിൽ എത്തിയത്. 914 ലധികം വീടുകളാണ് മുങ്ങിയത്. വീട്ടിലെ വെള്ളം ഒഴിഞ്ഞിട്ടും വൃത്തിയാക്കാനും പ്രവർത്തകർ ഉണ്ടായിരുന്നു. മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിജിത്ത് വടുക്കുഞ്ചേരി അധ്യക്ഷനായി. ഗോപിദാസ് വന്നേരി മുഖ്യാതിഥിയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു ശശികുമാർ, വി.ജി. അനിൽലാൽ, പി.ടി.എ പ്രസിഡൻറ് കെ.എം. അബ്്ദുൾ റഫീഖ്, എ.എ. ജാഫർ, പ്രധാനാധ്യാപിക ജീന ജോസ് എന്നിവർ സംസാരിച്ചു. മിഡ്ലാൻഡ് അസോസിയേഷൻ, സ്വമദിയ മസ്ജിദ് കമ്മിറ്റി, ഭാരത് കലാവേദി, ബി.സി.എൻ, പൗർണമി ക്ലബ്, തിലകൻ അന്തിക്കാട്ട്, ശ്രീകാന്ത് അന്തിക്കാട്ട്, എ.വി. രവീന്ദ്രൻ എന്നിവർ എം.എൽ.എ.യിൽനിന്ന് സ്നേഹാദരം ഏറ്റുവാങ്ങി. കോഴിക്കുഞ്ഞിന് നാല് കാൽ എറവ്: നാലുകാലുള്ള കോഴിക്കുഞ്ഞ് കൗതുകമായി. എറവ് ടി.എഫ്.എം സ്കൂളിന് സമീപം കളത്തിൽ പരമേശ്വര​െൻറ വീട്ടിലെ കോഴിക്കുഞ്ഞിനാണ് നാല് കാൽ. നാടൻ കോഴി രണ്ടാം തവണ അടയിരുന്നപ്പോൾ 12 മുട്ട വെച്ചിരുന്നു. ഇതിൽ രണ്ട് മുട്ട കേടായി. ബാക്കി പത്ത് മുട്ടയും വിരിഞ്ഞ് കഴിഞ്ഞ ദിവസം കോഴിക്കുഞ്ഞുങ്ങൾ പുറത്തിറങ്ങി. എന്നാൽ അടയിരുന്നിടത്ത് ഒരു കോഴിക്കുഞ്ഞ് മാത്രം അവിടെ തന്നെയിരുന്നു. ചൊവ്വാഴ്ച രാവിലെ പരമേശ്വരൻ ഈ കോഴിക്കുഞ്ഞിനെ പുറത്തെടുത്തപ്പോഴാണ്‌ നാല് കാൽ ശ്രദ്ധയിൽപ്പെട്ടത്‌. അപൂർവമായി മാത്രം കണ്ട് വരുന്ന വൈകല്യമാണിതെന്ന് എറവ് മൃഗാശുപത്രി ഡോക്ടർ ഗോപികൃഷ്ണൻ പറഞ്ഞു. കൂടുതലുള്ള രണ്ട് കാലുകൾ ഉപയോഗിച്ച് നടക്കാനാവില്ല. മറ്റ് രണ്ട് കാലുകൾ കൊണ്ട് സാധാരണ രീതിയിൽ നടക്കാനാകുമെന്നും സാധാരണ പോലെയുള്ള വളർച്ചയുണ്ടാകുമെന്നും ഡോ. ഗോപാലകൃഷ്ണൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.