പാമ്പിൻതുരുത്തിൽ ഒടുവിൽ ജനപ്രതിനിധികളെത്തി

കൊടുങ്ങല്ലൂർ: പ്രളയത്തിൽ ഒറ്റപ്പെട്ട പാമ്പിൻതുരുത്തി​െൻറ നേർചിത്രങ്ങൾ കാണാൻ ഒടുവിൽ ജനപ്രതിനിധികളെത്തി. പ്രളയം കരയെ വിഴുങ്ങാൻ തുടങ്ങിയ വേളയിൽ തന്നെ മുങ്ങിപ്പോയ പ്രദേശമാണ് മതിലകം പഞ്ചായത്തി​െൻറ ഭാഗമായ പാമ്പിൻതുരുത്ത്. കനോലി കനാലി​െൻറ മധ്യഭാഗത്താണിത് സ്ഥിതി ചെയ്യുന്നത്. പ്രളയജലം നിറഞ്ഞതോടെ തുരുത്തിലെ വീടുകളെല്ലാം എതാണ്ട് പൂർണമായി വെള്ളത്തിലായിരുന്നു. തുരുത്തിൽ അഞ്ച് വീട്ടുകാരാണുള്ളത്. ഇവർ വഞ്ചിയിൽ രക്ഷപ്പെെട്ടങ്കിലും വീടുകളും ഗൃഹോപകരണങ്ങളും നശിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻറ് ഇ.ജി. സുരേന്ദ്രൻ, വാർഡ് അംഗം കെ.വൈ. അസീസ് എന്നിവരാണ് തോണിയിൽ തുരുത്തിലെത്തിയത്. പ്രളയം സൃഷ്ടിച്ച നഷ്ടവും ദുരിതങ്ങളും തുരുത്ത് നിവാസികൾ വേദനയോടെ വിവരിച്ചു. കനോലി കനാലി​െൻറ പടിഞ്ഞാറ് കരയിൽ നാശമുണ്ടായ വീടുകളും സന്ദർശിച്ച ജനപ്രതിനിധികൾ അവരുടെ സങ്കടങ്ങളും കേട്ടു. ചെന്ത്രാപ്പിന്നിയിലെ ലയൺസ് ക്ലബും ഇലഞ്ഞിക്കൽ ഫാമിലി ട്രസ്റ്റും കൂടി നൽകിയ ആവശ്യസാധങ്ങളുടെ കിറ്റും ബെഡുകളും എം.എൽ.എയും കൂട്ടരും വിതരണം ചെയ്തത് ദുരിതബാധിതർക്ക് ചെറിയ ആശ്വാസമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.