വ്യാപാര വ്യവസായ മേഖല പുനഃസൃഷ്​ടിക്കണം -വ്യാപാരി വ്യവസായി സമിതി

തൃശൂർ: പ്രളയം മൂലം 10,000 കോടി രൂപയുടെ നഷ്ടം സംഭവിച്ച വ്യാപര വ്യവസായ മേഖല പുനഃസൃഷ്ടിക്കുന്നതിന് സർക്കാർ ഈന്നൽ നൽകണമെന്ന് വ്യാപാരി വ്യവസായി സമിതി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യവസായ മന്ത്രി ഇ.പി. ജയരാജന് സമിതി നിവേദനം സമർപ്പിച്ചു. പച്ചക്കറി, മരവ്യവസായം, ടൂറിസം തുടങ്ങിയ മേഖലകൾക്ക് കനത്ത നഷ്ടം സംഭവിച്ചു. കൃഷി അനുബന്ധ വ്യവസായം, കെട്ടിടനിർമാണം, ഓട്ടോ മൊബൈൽ, ചെറുകിട വ്യവസായശാലകൾ, പലവ്യഞ്ജനം തുടങ്ങിയവ പ്രളയത്തിൽ മുങ്ങി. പ്രതിവർഷ വിൽപനയുടെ 40 ശതമാനം ഓണക്കാലത്ത് ലഭിക്കുന്ന ഇലക്േട്രാണിക്സ് ഹോം അപ്ലയൻസ്, വാഹന, വസ്ത്ര വിപണിയും തകർച്ചയിലായി. നിർമാണമേഖലയും സ്തംഭിച്ചു. പൊതുമേഖല ബാങ്കുകളിൽ നിന്നും സഹകരണ ബാങ്കുകളിൽ നിന്നും പലിശ രഹിത വായ്പകൾ ലളിതമായ വ്യവസ്ഥയിൽ ലഭ്യമാക്കണം. വ്യാപാരമേഖലയുടെ തകർച്ച സംസ്ഥാനത്തി​െൻറ റവന്യൂ വരുമാനത്തെ ബാധിക്കുമെന്നും സർക്കാറി​െൻറ അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടതായും സംസ്ഥാന ട്രഷറർ ബിന്നി ഇമ്മട്ടി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.