എടത്തിരുത്തി വിത്തുൽപാദന കേന്ദ്രത്തിൽ 30 ലക്ഷത്തി​െൻറ നഷ്​ടം

ചെന്ത്രാപ്പിന്നി: പ്രളയത്തില്‍ എടത്തിരുത്തിയിലെ വിത്തുല്‍പാദന കേന്ദ്രം നാശോന്മുഖമായി. 30 ലക്ഷം രൂപയുടെ നഷ്ടം. ജില്ല പഞ്ചായത്തിനു കീഴില്‍ കുട്ടമംഗലത്ത് 26 ഹെക്ടർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സീഡ് ഫാമി​െൻറ ഒരു ഭാഗം കരുവന്നൂര്‍ പുഴയാണ്. പുഴ കവിഞ്ഞൊഴുകിയുണ്ടായ വെള്ളപ്പൊക്കത്തില്‍ 8.5 ഹെക്ടർ നെൽകൃഷി, 1.5 ഹെക്ടര്‍ പച്ചക്കറി കൃഷി, 65,000 തെങ്ങിൻ തൈകൾ, 75,000 കുരുമുളക് വള്ളികൾ, നൂറുകണക്കിന് മാവ്, പ്ലാവ് തൈകള്‍ എന്നിവ വെള്ളത്തിൽ മുങ്ങി. കൂടാതെ വൈക്കോൽ, കീടനാശിനി, മൂന്ന് ടൺ വളം, രണ്ട് ടൺ കുമ്മായം എന്നിവയും നശിച്ചു. സീഡ് ഫാമി​െൻറ പിക്കപ്പ് വാൻ, പവർ ടില്ലർ, മോട്ടോർ, പമ്പ് സെറ്റ് എന്നിവക്കും തകരാര്‍ സംഭവിച്ചു. 50 വർഷം പഴക്കമുള്ള ഓഫിസ് കെട്ടിടമാണ് സീഡ് ഫാമിേൻറത്. ഇതി​െൻറ ചുവരുകള്‍ വിണ്ടുകീറുകയും മേല്‍ക്കൂര തകരുകയും ചെയ്തു. അഞ്ച് ഓഫിസ് ജീവനക്കാരും 11 ഫീല്‍ഡ് സ്റ്റാഫും 14 തൊഴിലാളികളുമുള്ള സീഡ് ഫാം പ്രവര്‍ത്തനം കാര്യക്ഷമമാകണമെങ്കില്‍ പുനരുദ്ധാരണം അടിയന്തര ആവശ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.