മലയോരത്തെ കാട്ടാന ശല്യം: വനാതിര്‍ത്തിയില്‍ സോളാര്‍ വേലി നിർമിക്കുന്നു; ചൊക്കന മുതല്‍ ഇഞ്ചക്കുണ്ട് മൈതാനം വരെ വേലികെട്ടും

വെള്ളിക്കുളങ്ങര: മലയോര ഗ്രാമങ്ങളിലെ കാട്ടാന ശല്യം പരിഹരിക്കാൻ വനാതിര്‍ത്തിയില്‍ സോളാര്‍ വൈദ്യുത വേലികള്‍ നിർമിക്കാൻ നടപടി ആരംഭിച്ചു. വെള്ളിക്കുളം ഫോറസ്റ്റ് റേഞ്ച് പരിധിയിലെ ചൊക്കന, നായാട്ടുകുണ്ട്, പോത്തന്‍ചിറ, മുപ്ലി, താളൂപ്പാടം പ്രദേശങ്ങളില്‍ നിരന്തരം കാട്ടാനയിറങ്ങി കാര്‍ഷികവിള നശിപ്പിക്കുകയും ജനങ്ങളുടെ ജീവന് ഭീഷണിയാവുകയും ചെയ്ത സാഹചര്യത്തിലാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്. വനാതിര്‍ത്തിയിലൂടെ പത്തുകിലോമീറ്ററോളമാണ് സോളാര്‍ വേലി നിർമിക്കുന്നത്. ചൊക്കന മുതല്‍ ഇഞ്ചക്കുണ്ട് മൈതാനം വരെ വേലികെട്ടും. വേലി നിർമാണം പൂര്‍ത്തിയായാല്‍ വനാര്‍ത്തി ഗ്രാമങ്ങളില്‍ അനുഭവപ്പെടുന്ന കാട്ടാനശല്യം ഏറെക്കുറെ ഇല്ലാതാകുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. 13 ലക്ഷം രൂപയോളമാണ് സോളാര്‍വേലി നിർമാണത്തിനായി വനംവകുപ്പ് ചെലവഴിക്കുന്നത്. മലയോര ഗ്രാമങ്ങളിലെ കാട്ടാന ശല്യം അകറ്റാന്‍ നടപടി ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.