മാള: പ്രളയത്തിൽ സർവസ്വവും നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് മാള ഐ.എസ്.ടിയുടെ കൈത്താങ്ങ്. മാള സെൻറ് ആൻറണീസ് ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ദുരിതാശ്വാസ സഹായം ചെയർമാൻ ടി.എ. മുഹമ്മദ് മൗലവി പ്രധാനാധ്യാപിക റോസിലിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സി.ഐ. നൗഷാദ് അധ്യക്ഷത വഹിച്ചു. അധ്യാപിക റീന നന്ദി പറഞ്ഞു. എൻ.എ. ഹസൻ, വി.എസ്. ജമാൽ എന്നിവർ സംബന്ധിച്ചു. ഗ്യാസ് സ്റ്റൗ, സ്കൂൾ ബാഗ് കിറ്റ്, അരി, പച്ചക്കറി, പഞ്ചസാര, തേയില, പയർ, പരിപ്പ്, കടല, പുളി, അവിൽ, ബിസ്കറ്റ് എന്നിവയാണ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.