പ്രളയ ബാധിത കേരളം ചർച്ച-നാളെ

തൃശൂർ: മലയാളി സാംസ്കാരികം ചാരിറ്റബിൾ ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിൽ പ്രളയബാധിത കേരളം എന്ന വിഷയത്തിലുള്ള ചർച്ച ബുധനാഴ്ച നടക്കും. സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ വൈകീട്ട് 5.30ന് നടക്കുന്ന ചർച്ച കേരള ഡാം സേഫ്റ്റി അതോറിറ്റി ചെയർമാൻ സി.എൻ. രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യും. പ്രളയത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് സ്മരാണാഞ്ജലിയർപ്പിച്ച് ജ്യോതി തെളിയിക്കും. മാനേജിങ് ട്രസ്റ്റി വി. ഗിരീശൻ, എം. രാജൻ, അനിത ലെസ്ലി, വിപിൻ ഇടപ്പുള്ളി, ടി.ആർ. ഗിരീന്ദ്രബാബു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.