ആകാശവാണി ഉദ്യോഗസ്ഥന് നേരെ ആക്രമണം

തൃശൂർ: ആകാശവാണി പ്രോഗ്രാം ചീഫ് നാരായണൻ നമ്പൂതിരിക്കെതിരെ നടന്ന ആക്രമണത്തിൽ അന്വേഷണം ഊർജ്ജിതമാക്കണമെന്ന് യോഗക്ഷേമസഭ തൃശൂർ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണത്തിൽ പൊലീസ് കാണിക്കുന്ന ഉദാസീനതയിൽ സഭ പ്രതിഷേധം രേഖപ്പെടുത്തി. ഔദ്യോഗിക രംഗത്തെ നടപടികൾക്ക് തികച്ചും മനുഷ്യത്വരഹിതമായി പ്രതികരിക്കുകയും, രോഗിയായ ഭാര്യയെയും വിദ്യാർഥിയായ മകനെയും വീട്ടിൽ പൂട്ടിയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതിക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി കേസെടുത്ത നടപടി തിരുത്തി വധശ്രമത്തിന് കേസെടുക്കണമെന്നും ഭാരവാഹികളായ കെ.ഡി. ദാമോദരൻ, പി.കെ. ഹരിനാരായണൻ, സുജ പഴയം, മുണ്ടയ്ക്കൽ സതീശൻ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.