ചാവക്കാട്: നഗരസഭയിൽ കൊതുകുനിവാരണ മരുന്നുതളി ആരംഭിച്ചു. തെക്കഞ്ചേരി അംഗൻവാടി പരിസരത്ത് നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിൽ കൊതുകുനിവാരണ പ്രവർത്തനം നടത്തും. മലിനജലം കെട്ടിക്കിടക്കുന്ന ഓടകളിലും പൊതുസ്ഥലങ്ങളിലും കൊതുകു നശീകരണത്തിനുളള മരുന്ന‌് തളിക്കും. കൗൺസിലർ എ.എച്ച്. അക്ബർ അധ്യക്ഷത വഹിച്ചു. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വി. പോൾ തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയകുമാർ, കുടുംബശ്രീ ചെയർപേഴ്സൻ പ്രീജ ദേവദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.