ദേശീയപാത വികസനം: സ്ഥലമെടുപ്പ്‌ നടപടി നിർത്തിവെക്കണം -ദേശീയപാത കർമസമിതി

ചാവക്കാട്‌: ദേശീയപാത 45 മീറ്റർ പദ്ധതിക്കായുള്ള സ്ഥലമെടുപ്പ്‌ നടപടി പൂർണമായും നിർത്തിവെക്കണമെന്ന് ദേശീയപാത കർമസമിതി ഉത്തര മേഖല കമ്മിറ്റി അടിയന്തര യോഗം ആവശ്യപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയക്കെടുതിയാണ് കേരളം നേരിട്ടത്‌. നൂറുകണക്കിനാളുകൾ മരിച്ചുവീഴുകയും പതിനായിരങ്ങളുടെ കിടപ്പാടം നഷ്ടപ്പെടുകയും ലക്ഷക്കണക്കിനാളുകൾ അഭയാർഥികളാവുകയും കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തു. പതിനായിരങ്ങൾ ഇന്നും ക്യാമ്പുകളിൽ കഴിയുമ്പോൾ സ്വസ്ഥമായി സ്വന്തം വീടുകളിൽ അന്തിയുറങ്ങുന്നവരെ വികസനത്തി​െൻറ പേരിൽ ഇനിയും കുടിയിറക്കാനുള്ള സർക്കാർ നീക്കം അങ്ങേയറ്റം പൈശാചികവും മനുഷ്യത്വത്തോടുള്ള ക്രൂരതയുമാണെന്ന് അഭിപ്രായപ്പെട്ടു. പരിസ്ഥിതി സൗഹൃദ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ പരിസ്ഥിതിയെയും മനുഷരെയും ദ്രോഹിക്കാത്തവിധം 30 മീറ്ററിൽ ദേശീയപാത സ്ഥലമെടുക്കാനാണ് തയാറാകേണ്ടതെന്ന് അറിയിച്ചു. സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വി. സിദ്ധീഖ് ഹാജി അധ്യക്ഷത വഹിച്ചു. പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ. ഹംസകുട്ടി മുഖ്യപ്രഭാഷണം നടത്തി. സി. ഷറഫുദ്ദീൻ പ്രമേയം അവതരിപ്പിച്ചു. ഉസ്മാൻ അണ്ടത്തോട്‌, വാക്കയിൽ രാധാകൃഷ്ണൻ, അബ്ദുള്ള ഹാജി, പി.എം. ഷംസു, കെ.വി. മുഹമ്മദുണ്ണി. ടി.പി. ഷംസു, കമറു തിരുവത്ര, അബ്ദു കോട്ടപ്പുറം, പി.കെ. നൂറുദ്ദീൻ ഹാജി, വേലായുധൻ തിരുവത്ര, സഫിയ എന്നിവർ സംസാരിച്ചു. ഭക്ഷ്യ വസ്തു വിതരണം പുന്നയൂർക്കുളം: ചമ്മന്നൂർ പ്രിയദർശിനി കൾച്ചറൽ ഫോറം, പ്രവാസി കൂട്ടായ്മ എന്നിവയുടെ നേതൃത്വത്തിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന ചമ്മന്നൂർ മേഖലയിലെ 150 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളുൾപ്പെടുന്ന കിറ്റുകൾ വിതരണം ചെയ്തു. എ.വൈ. കുഞ്ഞുമൊയ്‌തു ഉദ്ഘാടനം ചെയ്തു. ഹസ്സൻ തളികശ്ശേരി അധ്യക്ഷത വഹിച്ചു. പ്രിയദർശിനി കൾച്ചറൽഫോറം പ്രസിഡൻറ് നാസർ കുന്നത്തുവളപ്പിൽ, ഭാരവാഹികളായ കെ.വി. കുഞ്ഞുമൊയ്‌തു, എം.കെ. മുഹമ്മദാലി, അയൂബ് അറക്കൽ, നാസർ കോട്ടത്തയിൽ, സി. റാഫി, കെ. നൗഷാദ്, ഷഫീഖ്, കെ. കബീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.