കൊടുങ്ങല്ലൂരിൽ പ്രളയത്തെത്തുടർന്നുണ്ടായ മാലിന്യം ട്രഞ്ചിങ് ഗ്രൗണ്ടിൽ തള്ളും

കൊടുങ്ങല്ലൂർ: നഗരസഭ പ്രദേശത്ത് പ്രളയത്തെ തുടർന്നുണ്ടായ മാലിന്യം പുല്ലൂറ്റ് ചാപ്പാറയിലെ ഖരമാലിന്യ സംസ്കരണ പ്ലാൻറിലെ ട്രഞ്ചിങ് ഗ്രൗണ്ടിൽ തള്ളാൻ നഗരസഭ െചയർമാ​െൻറ നേതൃത്വത്തിൽ നടന്ന യോഗം തീരുമാനിച്ചു. തിങ്കളാഴ്ച മുതൽ മാലിന്യം തള്ളൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രളയ മലിന്യം ചാപ്പാറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തള്ളുന്നത് കഴിഞ്ഞ ദിവസം ആക്ഷൻ കൗൺസിലി​െൻറ നേതൃത്വത്തിൽ തടഞ്ഞിരുന്നു. ഇൗ സാഹചര്യത്തിലാണ് റവന്യു അധികാരികളും ഭരണകർത്താക്കളും സമരക്കാരും പെങ്കടുത്ത യോഗം നടന്നത്. ജൈവമാലിന്യം ശേഖരിക്കുന്നത് പ്ലാൻറിൽ കൊണ്ടുവരില്ല. പൂർണമായും പ്രളയത്തെ തുടർന്ന് ഉണ്ടായതും മറ്റ് അജൈവ മാലിന്യങ്ങളും മാത്രമാണ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരിക. ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും മാലിന്യ ശേഖരണവും നിക്ഷേപവും. വാഹനങ്ങളുടെ നമ്പർ പ്രദേശവാസികൾക്ക് നൽകും. ജില്ല കലക്ടറുടെ ഉത്തരവ് വാഹന ഡ്രൈവറുടെ കൈവശമുണ്ടാകും. തള്ളുന്ന മാലിന്യം മൂന്ന് മാസത്തിനകം നീക്കും. പത്ത് ദിവസത്തിനകം മാലിന്യം പ്ലാൻറിലെത്തിക്കും. ഗ്രൗണ്ടിൽ നിലവിലുള്ള മാലിന്യം നീക്കാനും നടപടി സ്വീകരിക്കും. നഗരസഭയിലെ മാലിന്യം തള്ളൽ കേന്ദ്രമായ ഖരമാലിന്യ സംസ്കരണ പ്ലാൻറ് പ്രദേശവാസികളുടെ പ്രക്ഷോഭത്തെ തുടർന്ന് പ്രവർത്തിക്കാനാകാതെ മൂന്ന് വർഷം മുമ്പ് അടച്ചിട്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് നഗരസഭ പ്രദേശത്ത് കുമിഞ്ഞ് കൂടിയ പ്രളയ മാലിന്യം അധികൃതർ ചാപ്പാറ ട്രഞ്ചിങ് ഗ്രൗണ്ടിൽ തള്ളാൻ തുടങ്ങിയത്. ഇതോടെ സമരക്കാർ തടയുകയായിരുന്നു. നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ, ആ.ഡി.ഒ ഡോ. എം.സി. റെജിത്, ഹരിത കേരള മിഷൻ കോഓഡിനേറ്റർ ഡോ. പി.എസ്. ജയകുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ വി.എം. ജോണി, ഇ.സി. അശോകൻ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ ഷാജഹാൻ കുന്നത്ത്, ടി.എ. ലൈജു, ടി.ഒ. ആൻറണി, പി.എം. അനീസ്, എച്ച്.െഎ എൻ.എച്ച്. നജ്മ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.