കൂർക്കഞ്ചേരി: വടൂക്കരയിലേക്ക് കുടിവെള്ളം മതിയായി എത്താത്തതിെൻറ കാരണം ഒടുവിൽ കണ്ടെത്തി. റെയിൽപാതക്കടിയിലെ പൈപ്പ് പൊട്ടി പാഴാവുന്നതാണ് പ്രശ്നം. വടൂക്കരക്ക് സമൃദ്ധിയായി വെള്ളം പമ്പ് ചെയ്യുന്നുണ്ടെന്നാണ് വാട്ടർ അതോറിറ്റി നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. എന്നാൽ വെള്ളം മാത്രമില്ല. ഇത് ജനരോക്ഷത്തിനും ഇടയാക്കി. മഴക്കാലമായിട്ടും വടൂക്കരയിൽ കുടിവെള്ളം എത്താതിരുന്നത് കൗൺസിലർക്കും മറ്റു അധികൃതർക്കും കടുത്ത തലവേദന ഉണ്ടാക്കി. കാരണം കണ്ടെത്താൻ പലയിടത്തും കുഴിച്ച് പരിശോധിച്ചു. ഫലമുണ്ടായില്ല. ഒടുവിൽ റെയിൽവേ ഗേറ്റിെൻറ തൊട്ട് കിഴക്കേഭാഗത്ത് കുഴിച്ച് രണ്ട് ലോറി വെള്ളം അടിച്ചു കയറ്റാൻ ശ്രമിച്ചു. എന്നിട്ടും ഫലമുണ്ടാകാതെ വന്നപ്പോഴാണ് കൂടുതൽ പരിശോധിച്ചത്. റെയിൽപാതക്കടിയിലെ പൈപ്പ് പൊട്ടി വെള്ളം പാഴാവുന്നതാണ് പ്രശ്നമെന്ന് കണ്ടെത്തിയത് അങ്ങനെയാണ്. അതോടെ മറ്റൊരു പ്രശ്നം ഉടലെടുത്തിരിക്കുകയാണ്. കേട് തീർക്കണമെങ്കിൽ റെയിൽവേയുടെ അനുമതി വേണം. തന്നെയുമല്ല, പ്രവൃത്തി നടക്കുന്നതിനിടെ ട്രെയിൻ കടന്നുപോകാനും പാടില്ല. ഇതിന് സമയ നിയന്ത്രണം വരുത്തണം. ഇക്കാര്യത്തിൽ പെെട്ടന്ന് തീരുമാനമുണ്ടാകാനിടയില്ല. വടൂക്കരയിലേക്ക് രണ്ട് ലൈൻ പോകുന്നുണ്ട്. അതിൽ പ്രധാന ലൈനിനാണ് പ്രശ്നം. കേടില്ലാത്ത ലൈനിൽ രണ്ടാമത്തെ ലൈനിലെ വെള്ളവും തരിച്ചു വിടാനുളള ശ്രമത്തിലാണിപ്പോൾ. അതിനിടെ, വാട്ടർ അതോറിറ്റി അധികൃതർ ഇന്ന് സ്ഥലം പരിശോധിക്കും. റെയിൽവേയിൽ സമ്മർദം ചെലുത്താനും വാട്ടർ അതോറിറ്റി തയാറായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.