വിദേശത്ത് നിന്നുള്ള ദുരിതാശ്വാസ സാമഗ്രികള്‍: കസ്​റ്റംസ് നടപടിയിൽ ഇളവ് അനുവദിക്കണം

ചാവക്കാട്: വിദേശ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ദുരിതാശ്വാസ സാമഗ്രികള്‍ എത്തിക്കാൻ കസ്റ്റംസ് നടപടിയിൽ ഇളവ് അനുവദിക്കണമെന്ന് പ്രവാസി സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ബിഹാറിലും കശ്മീരിലും പ്രളയമുണ്ടായപ്പോള്‍ കേന്ദ്ര സര്‍ക്കാറി‍​െൻറ നിർദേശപ്രകാരം കസ്റ്റംസ് പ്രത്യേക ഇളവ് അനുവദിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പ്രവാസികള്‍ തുണിത്തരങ്ങള്‍, സാനിറ്ററി നാപ്കിന്‍സ്, പുതപ്പുകള്‍ എന്നിവ അയച്ചിട്ടുണ്ട്. ഇനിയും അയക്കാന്‍ സന്നദ്ധവുമാണ്. എന്നാൽ കസ്റ്റംസ് അധികൃതര്‍ ഇക്കാര്യത്തില്‍ കടുംപിടിത്തം തുടരുകയാണ്. കെടുതി നേരിടുന്ന കേരളത്തോട് കേന്ദ്രം കരുണയോെടയുള്ള സമീപനമല്ല സ്വീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ഇളവിന് കേരളത്തിനും അല്‍ഹതയുണ്ട്. അത് നല്‍കാതിരിക്കുന്നതിന് ഒരു നീതീകരണവുമില്ല. സംസ്ഥാന സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും ഇളവ് നല്‍കാതിരിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു വരേണ്ടതുണ്ട്. കസ്റ്റംസ് നടപടികളിൽ ഇളവ് അനുവദിച്ച് സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിക്കണമെന്നും അബ്ദുൽ ഖാദർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.