മുഖ്യമന്ത്രി ​ശമ്പളം ചോദിച്ചു; സ്​കൂൾ ജീവനക്കാർ വാരിക്കോരി നൽകി

പാവറട്ടി: കേരളത്തെ കെട്ടിപ്പടുക്കാൻ ഒരു മാസത്തെ ശമ്പളം തരൂ എന്ന മുഖ്യമന്ത്രിയുടെ അഭ്യർഥന യാഥാർഥ്യമാക്കി വെന്മെനാട് എം.എ.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ ജീവനക്കാർ. ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയാണ് ഇവർ വേറിട്ട മാതൃക കാണിച്ചത്. ഒരു മാസത്തെ വരുമാനത്തി​െൻറ 10 ശതമാനത്തിൽ കുറയാത്ത തുകയാണ് ഇവർ ഓരോരുത്തരും നിധിയിലേക്ക് നൽകിയത്. ഇതിൽ കൂടുതൽ കൊടുത്തവരും ഉണ്ട്. സ്കൂൾ മാനേജ്മ​െൻറ്, അധ്യാപകർ, ജീവനക്കാർ, പി.ടി.എ, മറ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്വരൂപിച്ച് പതിനഞ്ചര ലക്ഷം രൂപയാണ് സ്കൂളിൽനിന്ന് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മുരളി പെരുനെല്ലി എം.എൽ.എക്ക് പ്രധാനാധ്യാപകൻ കെ. ഹുസൈൻ മണലൂർ തുക കൈമാറി. പി.ടി.എ പ്രസിഡൻറ് പി.പി. നവാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ ഉൾപ്പെടെ ജീവൻ പണയം വെച്ച് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ യുവാക്കളെയും ആദരിച്ചു. മാനേജ്മ​െൻറ് പ്രതിനിധി എം.കെ. മുനീർ, പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ, എം.എ.എസ്.എം ഹയർ സെക്കൻഡറി പ്രിൻസിപ്പൽ വി.എം. കരീം, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ.വി. അബ്ദുൽ റസാഖ്, ഹൈസ്കൂൾ പ്രധാന അധ്യാപകൻ കെ. ഹുസൈൻ, ഫാസിൽ മൂത്തേടത്ത്, ഷഫീഖ് മുസ്ലിയാർ, പി.െക. സുരേഷ്, എൻ.എ. അബ്ബാസ്, മുഹമ്മദ് സിംല, മുഹമ്മദ് അനസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.