സ്​നേഹപുസ്​തകം കൈമാറി സഹപാഠികൾ

ഗുരുവായൂര്‍: പ്രളയക്കെടുതിയിലായ മാള മേഖലയിലെ വിദ്യാർഥികൾക്ക് പഠന ഉപകരണങ്ങൾ സമ്മാനിച്ച് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ. സ്കൂളിലെ എൻ.എസ്.എസി​െൻറ നേതൃത്വത്തിൽ ശേഖരിച്ച 1200 ഓളം പഠനോപകരണങ്ങൾ നഗരസഭ ഉപാധ്യക്ഷൻ കെ.പി. വിനോദ് മാള എ.ഇ.ഒ പി.എം. ബാലകൃഷ്ണന് കൈമാറി. ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല എച്ച്.എം ഫോറം കൺവീനർ ദീപു മംഗലത്ത്, വൈസ് പ്രിൻസിപ്പൽ എം. ജയശ്രീ, മുൻ പ്രിൻസിപ്പൽ പി. രാധാകൃഷ്ണൻ, സുന്ദർരാജ്, സായൂജ് കെ. രാജേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.