കുന്നംകുളം: നിരവധി വാഹനങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ കുന്നംകുളം പൊലീസ് പിടികൂടി. വാടാനപ്പള്ളി ടിപ്പു സുൽത്താൻ റോഡിൽ രായ്മരക്കാർ വീട്ടിൽ സുഹൈലിനെയാണ് (40) സി.ഐ കെ.ജി. സുരേഷ്, എസ്.ഐ യു.കെ. ഷാജഹാൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. പഴുന്നാന ചെമ്മന്തട്ട സ്വദേശി നാസറിെൻറ മിനിലോറി മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ചെമ്മന്തട്ട സന്ധ്യ ഓട്ടോ ഗാരേജ് വർക്ക്ഷോപ്പിൽ നിന്ന് കഴിഞ്ഞ ജൂൈല ആറിനാണ് മിനിലോറി മോഷണം പോയത്. ഇതിനു പുറമെ ഇതേ മോഡൽ ലോറികൾ കൊടുങ്ങല്ലൂരിൽ നിന്ന് രണ്ടും വാടാനപ്പള്ളിയിൽ നിന്ന് ഒന്നും ജൂൈലയിൽ മോഷ്ടിച്ചതായി ഇയാൾ സമ്മതിച്ചു. 60 ലേറെ മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ കഴിഞ്ഞ ജൂൺ 29നാണ് ജയിലിൽ നിന്നിറങ്ങിയത്. ചാവക്കാട്, വാടാനപ്പളളി, പൊന്നാനി, ചേർപ്പ്, പരപ്പനങ്ങാടി, തിരൂർ, ഗുരുവായൂർ, വടക്കേക്കാട് എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. മോഷണക്കേസിൽ ജയിലിൽ കഴിയുന്നതിനിടെ കോഴിക്കോട് ഫറോഖ് സ്വദേശി സലീമുമായി സൗഹൃദം സ്ഥാപിച്ചാണ് വാഹനമോഷണം ആരംഭിച്ചത്. നേരത്തെ പൂട്ടിക്കിടന്ന സ്കൂൾ, പോസ്േറ്റാഫിസ് എന്നിവ കുത്തിത്തുറന്ന് കമ്പ്യൂട്ടർ ഉൾപ്പെടെ വില പിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു പതിവ്. പ്രതിയെ ഞായറാഴ്ച മജിസ്ട്രേറ്റിെൻറ മുമ്പാകെ ഹാജരാക്കും. പൊലീസ് സംഘത്തിൽ എ.എസ്.ഐമാരായ സുരേന്ദ്രൻ, രാഗേഷ്, പൊലീസുകാരായ സുദേവ്, ഗ്ലേക്സൻ, ജീവൻ, അഷറഫ്, റാഫി എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.