വാതക ശ്മശാനം പ്രവർത്തനം പുനരാരംഭിക്കണം

ഗുരുവായൂര്‍: നഗരസഭയുടെ വാതക ശ്മശാനം എത്രയും വേഗം തകരാർ പരിഹരിച്ച് പ്രവർത്തനം ആരംഭിക്കണമെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇടക്കിടെയുണ്ടാവുന്ന തകരാറുകൾ പരിഹരിക്കാൻ വിദഗ്ധരുടെ സേവനം പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ശ്മശാനത്തി​െൻറ സുഗമമായ നടത്തിപ്പിന് വിഘാതമായ നിബന്ധനങ്ങൾ നഗരസഭ ഒഴിവാക്കുകയും വേണം. മണ്ഡലം പ്രസിഡൻറ് ബാലൻ വാറനാട്ട് അധ്യക്ഷത വഹിച്ചു. വി.എ. സുബൈർ, ഒ.പി. ജോൺസൺ, ബാബു അണ്ടത്തോട്, ടി.വി. കൃഷ്ണദാസ്, കെ. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.