പെരുമ്പിലാവ്: ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ വിശുദ്ധ ദൈവമാതാവിെൻറ എട്ടു നോമ്പ് പെരുന്നാളിന് തുടക്കമായി. ഫാ. ജെയിംസ് ഡേവിഡ് കുർബാന അർപ്പിച്ചു. ഫാ. യെൽദോ എം. ജോയ് മധ്യസ്ഥ പ്രാർഥന നടത്തി. എട്ടു ദിവസം തുടരുന്ന പ്രാർഥന ഗോപുരത്തിന് തുടക്കമായി. ധ്യാനയോഗവും നടന്നു. സന്ധ്യാനമസ്കാരത്തിനു ശേഷം 36ാമത് എട്ടു നോമ്പ് സുവിശേഷ യോഗത്തിൽ ഫാ. ഏലിയാസ് ഐപ്പ് വചന സന്ദേശം നൽകി. ഞായറാഴ്ച രാവിലെ 8.30 ന് കുർബാനയും 11 ന് അനുസ്മരണ സമ്മേളനവും നടക്കും. വൈകീട്ട് നടക്കുന്ന യോഗത്തിൽ ഫാ. വർഗീസ് പനച്ചിയിൽ സംസാരിക്കും. സുവിശേഷയോഗം വ്യാഴാഴ്ച വരെ തുടരും. ആഘോഷങ്ങൾക്ക് വികാരി ഫാ. യെൽദോ എം. ജോയ്, ട്രസ്റ്റി ജിജോ േജക്കബ്, സെക്രട്ടറി ഡോ. പ്രദീപ് േജക്കബ് എന്നിവർ നേതൃത്വം നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.