മനോനില തെറ്റിയ യുവാവിനെ മർദിച്ച്​ ദേഹത്ത് വാഹനം കയറ്റി

കുന്നംകുളം: മനോനില തെറ്റിയ യുവാവിനെ വീട്ടില്‍ നിന്നു വിളിച്ചിറക്കി ആക്രമിച്ചതായി പരാതി. വെസ്റ്റ് മങ്ങാട് ദേശത്ത് മങ്ങാട്ട് വീട്ടില്‍ പരേതനായ ബാല​െൻറ മകന്‍ സുമേഷിനെയാണ് രണ്ടുപേർ മർദിച്ചത്. സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് വിമുഖത കാണിക്കുന്നതായി ആക്ഷേപം ഉയർന്നു. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ ഉറങ്ങുകയായിരുന്ന സുമേഷിനെ പരിചയക്കാരായ രണ്ടുപേരെത്തി വിളിച്ചുകൊണ്ടുപോവുകയും തൊട്ടടുത്ത ആളൊഴിഞ്ഞ പറമ്പില്‍ വെച്ച് ക്രൂരമായി മർദിക്കുകയും ദേഹത്ത് വാഹനം കയറ്റി ഇറക്കുകയും ചെയ്തുവെന്നാണ് സുമേഷി​െൻറ മാതാവ് ലീല പൊലീസിന് നല്‍കിയ പരാതി. അബോധാവസ്ഥയിലായ സുമേഷിനെ പറമ്പില്‍ ഉപേക്ഷിച്ച് ആക്രമികള്‍ രക്ഷപ്പെടുകയും ചെയ്തു. പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുമേഷിനെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവം സംബന്ധിച്ച് നല്‍കിയ പരാതിയില്‍ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസ് തയാറാകുന്നില്ലെന്നും പ്രതികളുടെ രാഷ്ട്രീയ ബന്ധമാണ് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു. പൊലീസ് നടപടി ഇനിയും വൈകിയാല്‍ പരാതിയുമായി ഉന്നത അധികാരികളെ സമീപിക്കുമെന്നും സുമേഷി​െൻറ സഹോദരൻ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.