ചെന്നൈ: സേലത്തിന് സമീപം ശനിയാഴ്ച പുലർച്ചക്കുണ്ടായ ബസപകടത്തിൽ മൂന്നു വയസ്സുകാരൻ ഇൗഡനെ തനിച്ചാക്കി നാലംഗ കുടുംബം യാത്രയായി. ബംഗളൂരുവിലെ താമസക്കാരായ സിജി വിൻസൻറ്-ടിനി ജോസഫ് ദമ്പതിമാരുടെ മകനാണ് ഇൗഡൻ. ടിനിയുടെ മാതാപിതാക്കളായ ജോർജ് ജോസഫ്-അൽഫോൻസ ദമ്പതികളും മരിച്ചു. അപകടത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട ഇൗഡൻ മാതാവിെൻറ മൃതദേഹത്തിന് സമീപംനിന്ന് കരഞ്ഞത് പൊലീസുകാരുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് മമ്മിയുടെ പേരെന്താണെന്ന് ചോദിെച്ചങ്കിലും ഇൗഡന് പറയാനായില്ല. എന്നാൽ, മരിച്ചുകിടക്കുന്ന നാലംഗ കുടുംബത്തോടൊപ്പം യാത്ര ചെയ്ത കുട്ടിയാണെന്ന് അറിഞ്ഞു. തുടർന്ന് സേലം ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇടക്കിടെ കുട്ടി മാതാപിതാക്കളെ ചോദിച്ചപ്പോൾ കൂടെയുള്ളവർ ആശ്വസിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ജില്ല കലക്ടർ ആർ.ബി. രോഹിണി ആശുപത്രിയിലെത്തി കുട്ടിയെ സമാധാനിപ്പിച്ചു. പിന്നീട് സർക്കാർവക ബാല സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാൻ നിർദേശിച്ചു. ഇൗഡെൻറ സംരക്ഷണച്ചുമതല ബന്ധുക്കളെത്തിയശേഷം തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.