ബംഗളൂരു: സേലത്ത് നടന്ന ബസപകടത്തിൽ മരണം മോനിച്ചനെയും കുടുംബത്തെയും ഉറക്കത്തിൽനിന്ന് വിളിച്ചിറക്കിക്കൊണ്ട ുപോയപ്പോൾ ദൈവകൃപപോലെ ബാക്കിയായത് സോനു എന്ന മൂന്നു വയസ്സുകാരിയുടെ ജീവൻ. നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ട സോനു അനാഥയായാണ് ജീവിതത്തിലേക്ക് തിരിച്ചുനടക്കുന്നത്. ഉറ്റവരെല്ലാം അപകടത്തിൽ തൽക്ഷണം മരിച്ചതിെൻറ വേദനയുടെ ആഴമറിയാനുള്ള പ്രായമില്ലെങ്കിലും കരഞ്ഞുവിളിക്കുേമ്പാൾ അച്ഛനും അമ്മയും വിളികേൾക്കുന്നില്ലെന്ന സങ്കടത്തിൽ കരഞ്ഞും തേങ്ങിയും കഴിയുകയാണീ കുരുന്ന്. ആശ്വസിപ്പിക്കാൻ ആകെ കൂടെയുള്ളത് അമ്മയുടെ സഹോദരി ഡീനു മാത്രം. ബംഗളൂരു എസ്.ജി പാളയ സെൻറ് തോമസ് പള്ളിക്കു സമീപം താമസിക്കുന്ന ആലപ്പുഴ എടത്വ സ്വദേശി ജോസഫ് എന്ന മോനിച്ചൻ (60), ഭാര്യ അൽഫോൺസ (55), മകൾ ടീനു ജോസഫ് (32), ഭർത്താവ് സിജി വിൻസൻറ് (35) എന്നിവരാണ് സേലം അപകടത്തിൽ മരിച്ച നാലംഗ കുടുംബം. ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിനായുള്ള ബസ് യാത്രയാണ് മരണത്തിൽ കലാശിച്ചത്. വർഷങ്ങളായി ബംഗളൂരുവിൽ കഴിയുന്ന മോനിച്ചൻ പത്തു വർഷമായി ഫാബ്രിക്കേഷൻ കമ്പനി നടത്തിവരികയായിരുന്നു. മണിപ്പാൽ ആശുപത്രിയിൽനിന്ന് നഴ്സായി വിരമിച്ച അൽഫോൺസ കർണാടക ഗവർണറിൽനിന്ന് മികച്ച നഴ്സിനുള്ള ഫ്ലോറൻസ് നൈറ്റിംഗേൽ അവാർഡ് നേടിയിട്ടുണ്ട്. മൂത്തമകൾ ടീനുവും ഭർത്താവ് സിജിയും വൈറ്റ്ഫീൽഡ് സാപ് ലാബ്സിലെ ജീവനക്കാരാണ്. മോനിച്ചൻ-അൽഫോൺസ ദമ്പതികളുടെ രണ്ടാമത്തെ മകളായ ഡീനു ബംഗളൂരുവിൽ വിപ്രോയിൽ ജോലിചെയ്യുന്നു. കുടുംബത്തിൽ ഡീനു ഒഴികെയുള്ളവരാണ് വെള്ളിയാഴ്ച രാത്രിയോടെ സ്വകാര്യ സ്ലീപ്പർ ബസിൽ യാത്രതിരിച്ചത്. അപകടവിവരമറിഞ്ഞ് രാവിലെത്തന്നെ ബംഗളൂരുവിൽനിന്ന് ഡീനു ബന്ധുക്കളോടൊപ്പം സേലത്തേക്ക് തിരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.