ശുചീകരണവുമായി വെൽഫെയർ പാർട്ടി

ചാലക്കുടി: വെൽഫെയർ പാർട്ടി ചാലക്കുടി മണ്ഡലം കമ്മിറ്റി ചാലക്കുടി വെട്ടുകടവ്, മൂഞ്ഞേലി ഭാഗങ്ങളിൽ വീടുകളും സ്ഥാപനങ്ങളും ശുചീകരിച്ചു. മലപ്പുറം, പാലക്കാട് ജില്ലകളിലെ വെൽഫെയർ പാർട്ടി, െഎ.ആർ.ഡബ്ല്യു, എസ്.െഎ.ഒ പ്രവർത്തകർ പെങ്കടുത്തു. കുടിവെള്ള വിതരണം, ഉച്ചഭക്ഷണം, കിറ്റ് വിതരണം തുടങ്ങിയവ നടത്തി. ശുചീകരണത്തിന് സൗജന്യമായി യന്ത്രോപകരണങ്ങൾ നൽകി. മാള െഎ.എസ്.ടി റിലീഫ് വിഭാഗവുമായി സഹകരിച്ചായിരുന്നു പ്രവർത്തനങ്ങൾ. പി.എസ്. ഷംസീർ, ടി.കെ. അബ്്ദുൽ സലാം, വി.എസ്. ജമാൽ, മുഹമ്മദ് ഇസ്മയിൽ, അൻവർഷാ, നദീറ, ഷാനവാസ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്ന് കോഒാഡിനേറ്റർ പി.എസ്. ഷംസീർ അറിയിച്ചു. കാപ്ഷൻ ചാലക്കുടി വെട്ടുകടവിലെ സോണിയ അങ്കണവാടിയിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ ശുചീകരണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.