പൊതു വിദ്യാഭ്യാസത്തിനൊരു പാഞ്ഞാൾ മാതൃക

ചെറുതുരുത്തി: കുട്ടികൾക്കായി ക്ലാസ് മുറിയിൽ നൂതന ശബ്ദസംവിധാനമൊരുക്കി പാഞ്ഞാൾ ഗവ. സ്കൂളിലെ അധ്യാപകർ. വിദ്യാലയത്തിലെ 52 ക്ലാസ് മുറികളിലാണ് അധ്യാപകർ ഒന്നര ലക്ഷം മുടക്കി സൗകര്യം ഒരുക്കിയത്. ഇതോടെ അറിയിപ്പുകളും പഠനപ്രവർത്തനങ്ങളും എളുപ്പത്തിൽ വിദ്യാർഥികളിലെത്തും. ഇതിന് പുറമെ പി.ടി.എ ഒന്നര ലക്ഷം മുടക്കി കാമ്പസിൽ നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. രണ്ടി​െൻറയും ഉദ്ഘാടനം യു.ആർ. പ്രദീപ് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എൻ.എസ്. ജെയിംസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രസന്നകുമാരി, മധു, കൃഷ്ണപ്രസാദ്, ഹരി എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക കുമാരി സുനി സ്വാഗതവും പി.ഐ.യൂസഫ് നന്ദിയും പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് 60,123 രൂപ നൽകി ചെറുതുരുത്തി: പാഞ്ഞാൾ സ്കൂളിലെ വിദ്യാർഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 60,123രൂപ നൽകി. യു.ആർ. പ്രദീപ് എം.എൽ.എ വിദ്യാർഥികളായ ആദവ് കൃഷ്ണ, അനുശ്രീ എന്നിവരിൽനിന്ന് ചെക്ക് ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് എൻ.എസ്. ജെയിംസ്, പ്രധാനാധ്യാപിക കുമാരി സുനി, പ്രിൻസിപ്പൽ പ്രസന്നകുമാരി, പി.ഐ. യൂസഫ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.